സ്റ്റുഡന്റ് പോലീസ് കേഡറ്റ് സ്ഥാപക ദിനത്തോടനുബന്ധിച്ച് കേഡറ്റുകൾ നെടുങ്കണ്ടം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു

സ്റ്റുഡന്റ് പോലീസ് കേഡറ്റ് സ്ഥാപക ദിനത്തോടനുബന്ധിച്ച് നെടുങ്കണ്ടം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ, നെടുങ്കണ്ടം പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഇന്ദിര, എസ് പി സി പതാക ഉയർത്തുകയും കുട്ടികൾക്കായി സന്ദേശം നൽകുകയും ചെയ്തു. ഇടുക്കി ജില്ലാ പൊലീസിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി ദിനത്തോടനുബന്ധിച്ച് ജില്ലയിലെ സ്കൂളുകളിൽ ക്യാമ്പസ് ബീറ്റ്സ് പദ്ധതിയുടെ ഭാഗമായി ചിത്രരചന, പ്രസംഗം, ഉപന്യാസം തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ നടത്തിയിരുന്നു. നെടുങ്കണ്ടം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നടത്തപ്പെട്ട മത്സരങ്ങളിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഇന്ദിര വിതരണം ചെയ്തു. കുട്ടികൾ നെടുങ്കണ്ടം പോലീസ് സ്റ്റേഷൻ സന്ദർശനം നടത്തുകയും നെടുങ്കണ്ടം പോലീസ് സബ് ഇൻസ്പെക്ടർ ലിജോ പി മാണി, സിവിൽ പോലീസ് ഓഫീസർമാരായ അരുൺ ആർ, ഡോൺ അഗസ്റ്റിൻ, ജിതിൻ ബാബു, ഷീജ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷന്റെ വിവിധങ്ങളായ പ്രവർത്തനങ്ങളെപ്പറ്റി കുട്ടികൾക്ക് ക്ലാസ് നൽകിയിട്ടുള്ളതുമാണ്.









































































