6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

വിവാദ പരാമര്‍ശം: അടൂര്‍ ഗോപാലകൃഷ്ണന് എതിരെ പരാതി



വിവാദ പരാമര്‍ശത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് എതിരെ പരാതി. സാമൂഹിക പ്രവര്‍ത്തകന്‍ ദിനു വെയിലാണ് പരാതി നല്‍കിയത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലും എസ്‌സി/എസ്ടി കമ്മീഷനിലുമാണ് പരാതി.

പ്രസ്താവനയിലൂടെ അടൂര്‍ ഗോപാലകൃഷ്ണന്‍ എസ്‌സി/എസ്ടി വിഭാഗത്തിലെ മുഴുവന്‍ അംഗങ്ങളെയും പൊതുവായി കുറ്റവാളികളോ കള്ളന്മാരോ അഴിമതി ചെയ്യാന്‍ സാധ്യതയുള്ളവരോ ആയി ചിത്രീകരിക്കുന്നുവെന്നാണ് പരാതിയില്‍ ദിനു വ്യക്തമാക്കുന്നത്. ഇത് The SC/ST (Prevention of Atrocities)Atcന്റെ Section 3(1)(u)-ല്‍ പറയുന്ന ill-will പ്രോത്സാഹിപ്പിക്കല്‍ കുറ്റത്തിന് വിധേയമാണെന്നും ചൂണ്ടിക്കാട്ടുന്നു. പരാതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ദിനു സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

കുറിപ്പിന്റെ പൂര്‍ണരൂപം:

അടൂര്‍ ഗോപാലകൃഷ്ണനെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിലും SC/ST കമീഷനിലും പരാതി നല്‍കി – ദിനു വെയില്‍


പരാതിയിലെ പ്രധാന ഭാഗം :

പ്രസ്താവനയിലൂടെ അടൂര്‍ ഗോപാലകൃഷ്ണന്‍ SC/ST വിഭാഗത്തിലെ മുഴുവന്‍ അംഗങ്ങളെയും പൊതുവായി കുറ്റവാളികളോ കള്ളന്മാരോ അഴിമതി ചെയ്യാന്‍ സാധ്യതയുള്ളവരോ ആയി ചിത്രീകരിക്കുന്നു. ഇത് The SC/ST (Prevention of Atrocities)Act ഇന്റെ Section 3(1)(u)-ല്‍ പറയുന്ന ill-will പ്രോത്സാഹിപ്പിക്കല്‍ കുറ്റത്തിന് വിധേയമാണ്.

SC/ST വിഭാഗത്തില്‍ നിന്നുള്ളവര്‍ സര്‍ക്കാര്‍ പദ്ധതികളില്‍ നല്‍കുന്ന പണം എടുത്തു കൊണ്ടുപോവുക എന്ന നിലയില്‍ ‘Take the money and run’ എന്ന രീതിയില്‍ ചിത്രീകരിക്കുന്നത് SC/ST സമൂഹത്തിനെ dishonesty/IMMORALITY /corruption എന്നിവയോട് ബന്ധിപ്പിക്കുന്നു. ഇതിലൂടെ മറ്റുള്ളവരുടെ മനസ്സില്‍ SC/ST സമൂഹത്തിനെതിരെ ill-will (അനിഷ്ടം )വളരാന്‍ സാധ്യതയുണ്ട്.

പ്രസ്തുത പ്രസ്താവനയില്‍ തന്നെ ”അവരെ പറഞ്ഞു മനസിലാക്കണം ഇത് പൊതുഫണ്ട് ആണെന്നും ‘എന്നും ”അവര്‍ വിചാരിച്ചിരിക്കുന്നത് ഈ പണം എടുത്തുതരും അത് എടുത്തു കൊണ്ടുപോയി പടം എടുക്കാം” എന്നും പറയുന്നത് SC/ST സമൂഹത്തെ അറിവില്ലാത്തവരും ഉത്തരവാദിത്തമില്ലാത്തവരുമായി ചിത്രീകരിക്കുന്നു. ഇത് Section 3(1)(r) പ്രകാരമുള്ള intentional humiliation ആണ്. വ്യക്തിപരമായി ഒരാളെ ലക്ഷ്യംവെക്കാത്തതെങ്കിലും, പ്രസ്തുത വേദിയില്‍ ഉണ്ടായിരുന്ന SC/ST വിഭാഗത്തില്‍ ഉള്‍പ്പെട്ട വ്യക്തികളെയും, പ്രസ്തുത ഫണ്ടിന് നാളിതുവരെ അപേക്ഷിച്ച ST വിഭാഗത്തില്‍ ഉള്‍പ്പെട്ട ആളുകളെയും സമൂഹ മാധ്യമങ്ങളും ടിവി ചാനലും വഴി ഇത് പ്രക്ഷേപണം ചെയ്തത് വഴി ഇത് കാണുന്ന ഞാനടങ്ങുന്ന SC/ST വിഭാഗത്തില്‍ ഉള്‍പ്പെട്ട വ്യക്തികളെയും അടൂരിന്റെ പ്രസ്താവന അപമാനിക്കുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!