Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കൽത്തൊട്ടിയിൽ മധ്യവയസ്‌കനെ പടുതാക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കൽത്തൊട്ടിയിൽ മധ്യവയസ്‌കനെ പടുതാക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൽത്തൊട്ടി പുത്തൻപുരയ്ക്കൽ ശിവശർമ സേനനാണ്(കുശൻ-59) മരിച്ചത്.
ഞായറാഴ്ച കൃഷിയിടത്തിലേക്ക് പോയ ഇദ്ദേഹത്തെ കാണാതെ വന്നതോടെ കുടുംബാംഗങ്ങൾ തിരക്കിയെത്തിയപ്പോഴാണ് പടുതാക്കുളത്തിൽ വീണു കിടക്കുന്നതു കണ്ടത്. ഉടൻതന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംസ്‌കാരം തിങ്കൾ(4/8/25) മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത. മക്കൾ: ഗോകുൽ, ദയാൽ.













































































