Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മുലയൂട്ടൽ വാരാഘോഷത്തോട് അനുബന്ധിച്ച് കട്ടപ്പന മുനിസിപ്പൽ ഓഡിറ്റോറിയത്തിൽ വച്ച് സൗജന്യ സെമിനാർ

ആഗോള മുലയൂട്ടൽ വാരാചരണത്തോട് അനുബന്ധിച്ച് റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് റോട്ടറി വിമൻസ് ക്ലബ്ബ് എന്നിവരുടെ നേതൃത്വത്തിൽ കട്ടപ്പന മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് കട്ടപ്പന മുനിസിപ്പൽ ഓഡിറ്റോറിയത്തിൽ ( മുനിസിപ്പാലിറ്റി ബിൽഡിംഗ് ) വച്ച് ‘അമൃതം’ സൗജന്യ ബോധവൽക്കരണ സെമിനാർ ഓഗസ്റ്റ് 2 ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കുന്നു. കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ബീന ടോമി പ്രോഗ്രാം ഉദ്ഘാടനം ചെയ്യുന്നതും കോട്ടയം മിറ്റേര ഹോസ്പിറ്റലിലെ നിയോനാറ്റോളജിസ്റ്റ് ഡോക്ടർ ലിൻസ് പോൾ സെമിനാറിൽ ക്ലാസുകൾ നയിക്കുന്നതാണ്. കൗമാരപ്രായം മുതൽ ഉള്ള പെൺകുട്ടികൾക്കും അമ്മമാർക്കും ഗർഭിണികൾക്കും ഈ സൗജന്യ സെമിനാർ പ്രയോജനകരമാകും എന്ന് ഭാരവാഹികൾ അറിയിച്ചു.













































































