Idukki വാര്‍ത്തകള്‍
ഐടിഐ അഡ്മിഷന്‍ 2ന് വൈകിട്ട് 5 വരെ

2025-26 വര്‍ഷത്തെ ഐ.ടി.ഐ പ്രവേശനത്തില്‍ കട്ടപ്പന ഗവ. ഐ.ടി.ഐയിലെ വിവിധ ട്രേഡുകളിലായി ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഐ.ടി.ഐ പ്രവേശനത്തിന് താല്‍പര്യമുള്ളവര്‍ എസ്എസ്എല്‍സി, പ്ലസ് ടു, ആധാര്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഐ.ടി.ഐയില്‍ നേരിട്ട് ഹാജരായി അപേക്ഷ നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
എസ്എസ്എല്‍സി തോറ്റവര്‍ക്കും ജയിച്ചവര്‍ക്കും തത്തുല്യ യോഗ്യതയുള്ളവര്‍ക്കും അനുയോജ്യമായ ട്രേഡുകളിലേക്ക് അപേക്ഷ ഇന്ന് (ആഗസ്റ്റ് 2) വൈകിട്ട് 5 വരെ സമര്‍പ്പിക്കാം. അപേക്ഷ ഫീസ് 100/രൂപ. അപേക്ഷ ഫോമുകള്‍ ഐ.ടി.ഐ ഓഫീസില്‍ നിന്നു ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04868-272216.
















































































































