Idukki വാര്‍ത്തകള്‍
കലയുടെ ഉദ്ഘാടനം ഇന്ന്

കട്ടപ്പനയുടെ സാംസ്കാരിക കൂട്ടായ്മയായ കലയുടെ ഉദ്ഘാടനം ഇന്ന് (ഞായർ 27/7/2025) ഉച്ചകഴിഞ്ഞ് 3 മണക്ക് കട്ടപ്പന ഹൗസിംഗ് ബോർഡ് ഷോപ്പിംഗ് കോപ്ലക്സിലുള്ള പ്രസ് ക്ലബ്ബ് ഹാളിൽ നടക്കും. ജില്ലയിലെ മുതിർന്ന സാഹിത്യകാരൻ മായ കാഞ്ചിയാർ രാജൻ, കെ.ആർ രാമചന്ദ്രൻ, സുഗതൻ കരുവാറ്റ എന്നിവർ ചേർന്ന് നിർവഹിക്കും. കലയും കാലവും എന്ന വിഷയത്തിൽ ഡോ. ഫൈസൽ മുഹമ്മദ് സാംസ്കാരികഭാഷണം നടത്തും.
















































































































