കുട്ടികൾക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു

ഇടുക്കി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ നെടുംങ്കണ്ടം പഞ്ചായത്ത് യു പി സ്കൂളിൽ കുട്ടികൾക്കായി വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്വയം പ്രതിരോധ പരിശീലന പരിപാടി നടത്തപ്പെട്ടു. ജില്ലാ പോലീസിലെ പ്രത്യേക പരിശീലനം ലഭിച്ച അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ബിന്ദു.ടി.ജി, സോഫിയ കെ എസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിന്ദു മോൾ ടി ജി, സിവിൽ പോലീസ് ഓഫീസർ അഞ്ചു ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നൽകിയത്.
സ്ത്രീകള്‍ക്ക് സ്വയം പ്രതിരോധത്തിന് പരിശീലനം നല്‍കുന്ന ഈ പദ്ധതി, കേരളത്തിലെ സ്ത്രീ സമൂഹത്തിനിടയില്‍ വളരെയധികം ജനപ്രീതി നേടിക്കഴിഞ്ഞു.
രാജ്യത്ത് മറ്റൊരു ഏജന്‍സികളും, ഇത്രയും വിപുലമായ രീതിയിൽ സ്ത്രീകൾക്കായി
ഒരു പ്രതിരോധ പരിശീലന പദ്ധതി ആവിഷ്കരിക്കുന്നതിന് മുതിർന്നിട്ടില്ല.
സ്ത്രീകൾക്ക് എതിരെ ഉണ്ടാകുന്ന അപ്രതീക്ഷിത ആക്രമണങ്ങൾക്കെതിരെ
പോരാടാന്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആത്മവിശ്വാസം നല്‍കുന്നതിന്
വേണ്ടിയാണ് ജില്ലയില്‍ വുമൺ സെല്‍ഫ് ഡിഫന്‍സ് ട്രെയിനിംഗ് പ്രവര്‍ത്തിച്ച്
വരുന്നത്. ജനമൈത്രി സുരക്ഷാപദ്ധതിയുടെ കീഴില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥർ നല്‍കുന്ന ഈ പരിശീലനം തികച്ചും സൗജന്യമാണ്. താല്‍പര്യമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും തുടര്‍ന്നും പരിശീലനം നേടാവുന്നതാണ്. ഇടുക്കി ജില്ലയിൽ പരിശീലനം അവശ്യമുള്ളവർ 9497912649 നമ്പരിൽ ബന്ധപ്പെടുക.













































































