വിജയപുരം രൂപത, പാമ്പനാർ തിരുഹൃദയ റോമൻ കത്തോലിക്ക ദൈവാലയത്തിൽയുവജനങ്ങൾക്കായി ഗ്ലോ ആൻ്റ് ഗ്ലോ എന്ന പേരിൽ മ്യൂസിക്കൽ നൈറ്റ് പ്രോഗ്രാം നടന്നു

വിജയപുരം രൂപത, പാമ്പനാർ തിരുഹൃദയ റോമൻ കത്തോലിക്ക ദൈവാലയത്തിൽ
യുവജനങ്ങൾക്കായി ഗ്ലോ ആൻ്റ് ഗ്ലോ എന്ന പേരിൽ മ്യൂസിക്കൽ നൈറ്റ് പ്രോഗ്രാം നടന്നു. ഇടവകയിലെ യുവജന സംഘടന അംഗങ്ങളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്…..
പീരുമേട് പാമ്പനാർ തിരുഹൃദയ ദേവാലയ യുവജന സംഘടനയുടെ നേതൃത്വത്തിൽ ഗ്ലോ ആൻഡ് ഗ്രോ എന്ന നൈറ്റ് മ്യൂസിക്കൽ പ്രോഗ്രാം സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. ജോസ് കുരുവിള കാടൻതുരുത്തേ ലിൻ്റ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ നിരവധി യുവജനങ്ങൾ പങ്കെടുത്തു. ദേവാലയ സഹവികാരി ഫാ.ടോണി റാഫേൽ മൂട്ടൂർ, സിസ്റ്റർ ആശാ , KCYM അംഗങ്ങൾ നേതൃത്വം നല്കി. പരിപാടിക്കിടയിൽ ലഹരിക്കെതിരെ ക്രിയാത്മകമായി എന്ത് ചെയ്യാം എന്ന ചർച്ചയും നടന്നു.
കഴിഞ്ഞ ജൂൺ മാസം ഈ ദൈവാലയത്തിലെ KCYM യുവജനങ്ങൾ കല്ലാർ കവല മുതൽ 56-ാം മൈൽ വരെയുള്ള റോഡിലെ സൂചനമ്പോർഡുകൾ വൃത്തിയാക്കിക്കൊണ്ട് സമൂഹത്തിന് മാതൃക നല്കുകയും ചെയ്തിരുന്നു………













































































