ഏലപ്പാറ പഞ്ചായത്ത് യു ഡി എഫ് ഭരണസമിതിക്കെതിരെ സി പി ഐ എം ൻ്റെ ജനകീയ പ്രതിഷേധം. പഞ്ചായത്ത് ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു

ഏലപ്പാറ പഞ്ചായത്ത് യു ഡി എഫ് ഭരണസമിതിക്കെതിരെ സി പി ഐ എം ൻ്റെ ജനകീയ പ്രതിഷേധം. പഞ്ചായത്ത് ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന നടന്ന യോഗം സി പി ഐ എം ജില്ലാ സെക്രടറിയേറ്റംഗം പി എസ് രാജൻ ഉദ്ഘാടനം ചെയ്തു.
ഭരണത്തിലേറിയ നാൾ മുതൽ അഴിമതിയുടെയുടെയും വിവാദങ്ങളുടെയും പേരിൽ നാട്ടിലാകെ തല ഉയർത്തി നടക്കാൻ കഴിയാത്ത അവസ്ഥയാണ് ഭരണക്കാർക്ക് .
കൈകൂലി വാങ്ങിയതിന്റെ പേരിൽ മുൻ സെക്രടറിയെ വിജിലൻസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച സംഭവം നടന്നിട്ട് അധിക നാളായില്ല. ഭരണ സമിതിയിൽ ഭിന്നതയുണ്ടായതിനെ തുടർന്ന് വാർഷിക പദ്ധതികൾ യഥാസമയം ജില്ലാ പ്ലാനിങ്ങ് ബോർഡിന് നൽകാതെ ലഭിക്കേണ്ട ഫണ്ടുകൾ നഷ്ടപ്പെടുത്തി.
പട്ടികജാതി വികസന ഫണ്ടുകൾ ലാപ്സാകുന്ന സാഹചര്യമാണ്.
ഗ്രാമീണ റോഡുകളുടെ ദുരാവസ്ഥ പരിഹരിക്കുന്നതിൽ വേണ്ടത്ര താല്പ്പര്യം കാട്ടിയില്ല.
യു ഡി എഫ് അംഗങ്ങളുടെ
പല വാർഡുകളിലും നടന്നിട്ടുള്ള നിർമ്മാണ പ്രവർത്തികളിൽ വൻ തട്ടിപ്പും ക്രമകേടും നടന്നു.
നിരവധി പ്രതിഷേധങ്ങൾ അടുത്ത നാളുകളിൽ ഉയർന്ന തോടെ നിലവിലെ പഞ്ചായത്ത് സെക്രടറിയും സ്ഥലം മാറ്റം വാങ്ങി പോയി.
നിർമ്മാണ രംഗത്ത് ചുമതലയുള്ള സങ്കേതിക വിഭാഗം ഉദ്യോഗസ്ഥരും സ്ഥലമാറ്റത്തിന് ശ്രമിക്കുന്നതായി വിവരമുണ്ടന്നും CPMനേതാക്കൾ പറഞ്ഞു.
അന്തരാഷ്ട്രാ നിലാവാരത്തിലേയ്ക്ക് വളർന്ന വാഗമൺ വിനോദ സഞ്ചാര കേന്ദ്രത്തോട് കടുത്ത അവഗണയാണ് വച്ചുപുലർത്തിയത് തനതു വരുമാനം ഗണ്യമായി കുറയാൻ ഇടയാകുന്ന വിധത്തിൽ ചില പഞ്ചായത്ത് മെമ്പർമാരും വൻകിട റിസോർട്ട് ഉടമകളും ഒത്തുകളിച്ച് ധനനഷ്ടം വരുത്തിയതായി കാണാം. നാട്ടുകാരുടെയും വിനോദ സഞ്ചാരികളുടെ ദീർഘനാളത്തെ അവശ്യമായ വാഗമണ്ണിലെ ബസ് സ്റ്റാന്റും യാഥാർത്ഥ്യമാക്കുവാൻ ഭരണ സമിതിക്ക് കഴിഞ്ഞില്ല.
ഇങ്ങനെ ഭരണ വൈഗല്യങ്ങളുടെ നീണ്ട നിര തന്നെയുണ്ട്.
പ്രതിഷേധ സമരത്തിൽ
അൻ്റപ്പൻ ജേക്കബ്ബ് അധ്യക്ഷനായി.
സി പി ഐ എം ജില്ലാ കമ്മറ്റിയംഗംഎം ജെ വാവച്ചൻ , ഏരിയ കമ്മറ്റിയംഗങ്ങളായ നിശാന്ത് വി ചന്ദ്രൻ , സി
സിൽ വസ്റ്റർ, എൻ എം കുശൻ, ബി അനുപ് , വി പി സുരേഷ് , ലോക്കൽ സെക്രടറിമാരായ എസ് അനിൽകുമാർ , റെജി സൈമൺ,
എന്നിവർ സംസാരിച്ചു.













































































