റോട്ടറി ക്ലബ് കട്ടപ്പനയുടെ ‘ഗിഫ്റ്റ് ഓഫ് റീഡിങ്

റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയുടെ ആഭിമുഖ്യത്തിൽ വായനയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ‘Gift of Reading – A Harmony Academic Project’ എന്ന പദ്ധതിയുടെ ഭാഗമായി പുസ്തകദാന ചടങ്ങ് (ജൂലൈ 15, ചൊവ്വാഴ്ച) നടന്നു. നരിയമ്പാറ മണ്ണം മെമ്മോറിയൽ ഹൈസ്കൂളിലാണ് ചടങ്ങ് നടന്നത് രാവിലെ 9.30 മുതൽ ആരംഭിച്ച ചടങ്ങിൽ വിവിധ ഉദ്യോഗസ്ഥരും ക്ലബ് പ്രതിനിധികളും പങ്കെടുത്തു
പരിപാടിയുടെ ഉദ്‌ഘാടനം എം.എം.എച്ച്.എസ് നരിയമ്പാറ മാനേജർ ശ്രീ. ബി. ഉണ്ണികൃഷ്ണൻ നായർ നിർവഹിച്ചു. ചടങ്ങിന് റോട്ടറി ക്ലബ് ഓഫ് കട്ടപ്പന പ്രസിഡന്റ് റോ. ഡോ. വിനോദ്കുമാർ ടി.എ. അധ്യക്ഷനായി. സ്കൂൾഹാർമണി പ്രോജക്ട് ചെയർമാനും പ്രോഗ്രാം ചെയറുമായ റോ. ബൈജു ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് എൻ ബിന്ദു , ലൈബ്രേറിയൻ ജോർജ് ജേക്കബ്,പി ടി എ പ്രസിഡൻ്റ് സുബിൻസ് ജോർജ്,
റോട്ടറി ക്ലബ് സെക്രട്ടറി അജോ അബ്രഹാം
എന്നിവർആശംസകൾ നേർന്നു.
പരിപാടിയുടെ കൺവീനറായി റോ. പി.എം. ജോസഫ് പ്രവർത്തിക്കുന്നു.
പരിപാടിയിൽ ശ്രദ്ധേയമായ ഒരു ഘട്ടമായി, ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞൻ ശുഭംസു ശുക്ലയുമായി നേരിട്ട് ലൈവ് കോമ്യൂണിക്കേഷൻ നടത്താൻ കഴിഞ്ഞ വിദ്യാർത്ഥിനി കുമാരി എസ്. അനന്ത ലക്ഷ്മിയെ ആദരിച്ചു.
ഈ ആദരവ് നടത്തിയത് റോ. റവ. ഫാ. ജെയിംസ് കുര്യൻ, അക്കാഡമിക് കൺവീനർ ആണ്.









































































