Idukki വാര്‍ത്തകള്‍
മദ്രസാധ്യാപക ക്ഷേമനിധി മെറിറ്റ് അവാർഡ്: അപേക്ഷ ക്ഷണിച്ചു

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മദ്രസാധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് മെറിറ്റ് അവാർഡ് നൽകുന്നതിനായി മദ്രസാധ്യാപക ക്ഷേമനിധി ബോർഡ് അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധിയിൽ അംഗത്വമെടുത്ത് കുടിശികയില്ലാതെ പൂർത്തിയാക്കിയ അംഗങ്ങൾക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറവും കൂടുതൽ വിവരങ്ങളും www.kmtboard.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും സഹിതം ആഗസ്റ്റ് 31 നകം ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ, കേരള മദ്രസാധ്യാപക ക്ഷേമനിധി ഓഫീസ്, കെ യു ആർ ഡി എഫ് സി ബിൽഡിംഗ്, രണ്ടാം നില, ചക്കോരത്ത്‌കുളം, വെസ്റ്റ്ഹിൽ, കോഴിക്കോട്-673005 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 0495 2966577, 9188230577.









































































