Idukki വാര്‍ത്തകള്‍
ഹോളിക്രോസ് കോൺവെന്റ് സ്കൂളിലെ സ്കൂൾ പാർലമെന്റ് രൂപീകരണവും ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു

ഹോളിക്രോസ് കോൺവെന്റ് സ്കൂളിലെ സ്കൂൾ പാർലമെന്റ് രൂപീകരണവും ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു. നെടുങ്കണ്ടം പോലീസ് സബ് ഇൻസ്പെക്ടർ ലിജോ പി മണി പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജസ്റ്റീന ജോസഫ് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. യോഗത്തിൽ സ്കൂൾ മാനേജർ സിസ്റ്റർ ലീന ഞാലിയത്ത്, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ റാണി വർഗീസ്,സ്കൂൾ കോഡിനേറ്റർ ഷിജി കെ മാണി,സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ. ഷിബി പൈക്കാട്ട്, വൈസ് പ്രസിഡന്റ് ശ്രീ. യൂനസ് സിദ്ധിക്ക്, സ്കൂൾ പ്രതിനിധികൾ ഇമാൻ ഡേവിസ്, ഇവാന സുനിൽ, അനക്സ് സോണി എന്നിവർ പ്രസംഗിച്ചു.









































































