കാമരാജ് ജയന്തി ആഘോഷം: സംഘാടക സമിതി രൂപവത്കരിച്ചു

തൊടുപുഴ:മലബാർ ഉള്‍പ്പെടെയുള്ള മദിരാശി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായും, അവിഭക്ത കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡന്റായും പ്രവർത്തിച്ച പ്രമുഖ സ്വാതന്ത്ര്യസമരസേനാനി കൂടിയായ കെ.കാമരാജിന്റെ 123-ാം ജയന്തി വാരാഘോഷങ്ങളുടെ സമാപനം 22 ന് തൊടുപുഴയില്‍ നടക്കും.
പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപവത്കരിച്ചു. കെ.എൻ റോയി (ചെയർമാൻ), ജോണ്‍സണ്‍ പി ചാക്കോ (കണ്‍വീനർ), എം.എജോസഫ്,ഐ മാത്യു (ജോ. കണ്‍വീനർമാർ), അജോ കുറ്റിക്കൻ (പബ്ലിസിറ്റി) എന്നിവരടങ്ങിയ സംഘാടക സമിതിയെ തെരഞ്ഞെടുത്തു.
ഫൗണ്ടേഷൻ കേന്ദ്ര കമ്മിറ്റി ചെയർമാനും മുൻ മന്ത്രിയുമായ എ നീല ലോഹിത ദാസൻ നാടാർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡൻ്റ് കൊച്ചറ മോഹനൻ നായർ അധ്യക്ഷനായിരുന്നു. അജോ കുറ്റിക്കൻ, ജോസ് പൂവത്തുംമുട്ടില്‍, ഐ മാത്യു, സി.എം ഈസ, ഒ. ജെ ജോസഫ്, സോമശേഖരൻ നായർ, കെ.എൻ റോയി, എം.എ ജോസഫ്, ജോണ്‍സണ്‍ പി ചാക്കോ എന്നിവർ പ്രസംഗിച്ചു.









































































