Idukki വാര്‍ത്തകള്‍കേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഡൽഹിയിൽ വീണ്ടും ഭൂചലനം

ഡല്‍ഹിയില്‍ വീണ്ടും ഭൂചനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. റിക്ടർ സ്കെയിലില്‍ 3.7 തീവ്രത രേഖപ്പെടുത്തി. രണ്ട് ദിവസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ഡല്‍ഹിയില്‍ ഭൂചലനമുണ്ടാകുന്നത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
വെള്ളിയാഴ്ച വൈകുന്നേരം 7.49 ഓടെയായിരുന്നു സംഭവമെന്ന് നാഷണല്‍ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഹരിയാണയിലെ റോഹ്തക്, ബഹാദൂർഗഡ് ജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. വ്യാഴാഴ്ച രാവിലെ 9.05 ഓടെ ഹരിയാണയിലെ ഝജ്ജാറിനടുത്ത് 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. നോയിഡ, ഗുരുഗ്രാം, ഫരീദാബാദ് എന്നിവടങ്ങളിലും പരിസരപ്രദേശങ്ങളിലും പ്രകമ്ബനമുണ്ടായി.









































































