ക്യാമ്പസ് ബീറ്റ്സ് പദ്ധതിയുടെ ഭാഗമായി നടത്തിയ മത്സരത്തിലെ വിജയികൾക്ക്സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

ക്യാമ്പസ് ബീറ്റ്സ് പദ്ധതിയുടെ ഭാഗമായി നടത്തിയ മത്സരത്തിലെ വിജയികൾക്ക്
സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഇടുക്കി ജില്ലാ പൊലീസിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി ദിനത്തോടനുബന്ധിച്ച് ജില്ലയിലെ സ്കൂളുകളിൽ ക്യാമ്പസ് ബീറ്റ്സ് പദ്ധതിയുടെ ഭാഗമായി ചിത്രരചന, പ്രസംഗം, ഉപന്യാസം തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ നടത്തിയിരുന്നു. കരിമ്പൻ സെന്റ്. തോമസ് സി.ബി.എസ്.ഇ സ്കൂളിൽ നടത്തിയ മത്സരങ്ങളിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ഇടുക്കി പോലീസ് സബ് ഇൻസ്പെക്ടർ പി. എൻ. മുരളീധരൻ നായർ വിതരണം ചെയ്തു. സബ് ഇൻസ്‌പെക്ടർ ചന്ദ്രൻ. എം, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിജോയ് മാത്യു, ജിമ്മി എന്നിവർ പങ്കെടുത്തു. ഇടുക്കി ജില്ലയിലെ വിദ്യാർത്ഥികൾക്കിടയിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണം നടത്തുന്നതോടൊപ്പം മയക്കുമരുന്നുകളുടെ ലഭ്യത തടയുക എന്ന ലക്ഷ്യവും മുൻനിർത്തി സ്കൂൾ അധികൃതർ, പി.ടി.എ ഭാരവാഹികൾ, രക്ഷാകർത്താക്കൾ, പൊതുജനങ്ങൾ തുടങ്ങിയവരുടെ സഹകരണത്തോടെ ഇടുക്കി ജില്ലാ പോലീസ് ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന ആന്റി നാർകോട്ടിക് ക്യാമ്പയിനാണ് “ക്യാമ്പസ് ബീറ്റ്സ്” പദ്ധതി.
ലഹരിക്കെതിരെയുള്ള അവബോധ ക്ലാസുകള്‍ക്കായി 9497912649 എന്ന ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസറുടെ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
















































































































