Idukki വാര്‍ത്തകള്‍
നിരവധി കേസുകളില്‍ പ്രതിയായ വ്യക്തിക്ക് ഇടുക്കി ജില്ലയില്‍ പ്രവേശിക്കുന്നതില്‍ നിന്നും ആറു മാസത്തേക്ക് വിലക്ക്

നിരവധി കേസുകളില്‍ പ്രതിയായ ഇടുക്കി, ദേവികുളം താലൂക്കില്‍ കാന്തല്ലൂര്‍ വില്ലേജില്‍ കൂടവയല്‍ കരയില്‍ ലക്ഷ്മി വിലാസം വീട്ടില്‍ ശിവ എന്ന് വിളിക്കുന്ന ശരത് (25) എന്നയാൾക്ക് 2007 ലെ കേരളാ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമ പ്രകാരമുളള ഉത്തരവ് (KAAPA) പ്രകാരം 08.07.2025 തിയ്യതി മുതല്‍ 6 മാസക്കാലത്തേയ്ക്ക് ഇടുക്കി ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി.









































































