വാഗമൺ ഉളുപ്പുണിയിൽ വനം വകുപ്പ് അധിക്യതർ കർഷകരോട് കാട്ടുന്ന പ്രതികാര നടപടി അവസാനിക്കുന്നില്ല. അധിക്യതരുടെ കർഷകദ്രോഹത്തിനെതിരെ പ്രതിഷേധവുമായി കേരള കർഷക സംഘം രംഗത്ത്

നാളുകളായി ഉളുപ്പുണി പ്രദേശത്തെ കർഷകരോട് വനം വകുപ്പ് അധികൃതർ തുടരുന്ന ദ്രോഹ നിലാപാടിനെതിരെ കർഷക സംഘം പ്രതിഷേധവുമായി രംഗത്ത് . ജനവിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച രാവിലെ 11 ന് കേരള കർഷക സംഘം പുള്ളിക്കാനം വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഉളുപ്പുണി വനം ഓഫീസിലേയ്ക്ക് പ്രതിഷേധ മാർച്ച് നടത്തി. സി പി ഐ എം ജില്ലാ കമ്മറ്റിയംഗം എം ജെ വാവച്ചൻ സമരം ഉദ്ഘാടനം ചെയ്തു. പതിറ്റാണ്ടുകളായി കൈവശം ഉള്ള കർഷകരുടെ ഭൂമിക്ക് പട്ടയം ലഭിക്കുന്നതിന് തടസം നിൽക്കുന്ന വനം അധികാരികളുടെ നടപടി അവസാനിപ്പിക്കുക , കർഷകരുടെ ഭുമിയിലെ കടന്നുകയറ്റം അവസാനിപ്പിക്കുക, സഞ്ചാര സ്വാതന്ത്യം നിഷേധിക്കുന്ന അധിക്യതരുടെ ധിക്കാരത്തിനുമെതിരെയും വൻകിട ഭൂമി കൈയ്യേറ്റ റിസോർട്ട് മാഫിയകളെ സഹായിക്കുന്ന ഉദ്യോഗസ്ഥരു ടെ നിലാപാടിൽ പ്രതിഷേധിച്ചാണ് പ്രതിഷേധം. സമര കേന്ദ്രത്തിൽ നേതാക്കളായ കർഷക സംഘം ഏരിയ പ്രസിഡന്റ് എം ടി സജി, സി പി ഐ എം പുള്ളിക്കാനം ലോക്കൽ സെക്രടറി എൻ എം കുശൻ, കർഷക സംഘം പുള്ളിക്കാനം വില്ലേജ് കമ്മറ്റി ഭാരവാഹികളായ ജോമോൻ ദാസ് ,കെ ഗോപി എന്നിവർ സംസാരിച്ചു.









































































