ഏലപ്പാറ പഞ്ചായത്ത് കംഫർട്ട് സ്റ്റേഷൻ അടച്ചുപൂട്ടിയതിൽ പ്രതിഷേധിച്ച് സി ഐ ടി യു വിൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

ഏലപ്പാറ പഞ്ചായത്ത് കംഫർട്ട് സ്റ്റേഷൻ അടച്ചുപൂട്ടിയതിൽ പ്രതിഷേധിച്ചു സി ഐ ടി യു വിൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.
തുടർന്ന് നടന്ന ചർച്ചയിൽ മാലിന്യങ്ങൾ നീക്കി കംഫർട്ട് സ്റ്റേഷൻ ഉടൻ തുറന്നു നൽകാൻ തീരുമാനിച്ചു.
എന്നാൽ മാലിന്യനീക്കം പ്രഹസനമാണന്ന് DYFI ആരോപിച്ചു.
ജനങ്ങൾ നേരിട്ടു കൊണ്ടിരുന്ന ഗുരുതരമായ പകർച്ചവ്യാധിഭീഷണി ഉണ്ടാകുന്ന വിധത്തിൽ ബസ് സ്റ്റാന്റിലെ ശൗചലയത്തിന്റെ ടാങ്ക് പൊട്ടി നിരത്തിലൂടെ മലിന ജലം ഒഴുകിയിട്ടും പഞ്ചായത്ത് പ്രസിഡൻ്റും വാർഡ് മെമ്പറും പ്രശ്ന പരിഹാരത്തിന് ഇടപ്പെട്ടില്ല എന്നാരോപിച്ചാണ് DYFI പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചത്
. സി പി ഐ എം ഡി വൈ എഫ് ഐ പ്രവർത്തകർ കഴിഞ്ഞ രണ്ട് ദിവസം തുടർ സമരത്തിൻ്റെ ഭാഗമായി
പീരുമേട് പൊലീസ് ഇടപ്പെട്ട്
പഞ്ചായത്ത് വിളിച്ചു ചേർത്ത ചർച്ചയിൽ മാലിന്യങ്ങൾ നീക്കാൻ തീരുമാനിക്കുകയും നടപടി ആരംഭിക്കുകയും ചെയ്തു.
എന്നാൽ മാലിന്യ നീക്കം പ്രഹസനമാണന്ന് DYFI ആരോപിച്ചു.
സെഫ്റ്റിക്ക് ടാങ്കിൽ നിന്ന് വെള്ളം മാത്രമാണ് നീക്കം ചെയ്യുന്നത്.
ഇത് മൂലം മഴ പെയ്യുമ്പോൾ വീണ്ടും ടാങ്ക് നിറഞ്ഞ് വെള്ളം റോഡിലൂടെ ഒഴുകുമെന്ന് സമീപവാസികൾ പറഞ്ഞു.
സമരത്തിൻ്റ് ഭാഗമായി കംഫർട്ട് സ്റ്റേഷൻ വ്യത്തി യാക്കി പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു.









































































