സേനാപതി മാർ ബേസിൽ ഹയർ സെക്കൻണ്ടറി സ്കൂളിൽ നവീകരിച്ച ലൈബ്രറിയുടെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഇതര ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു

സേനാപതി മാർ ബേസിൽ ഹയർ സെക്കൻണ്ടറി സ്കൂളിൽ നവീകരിച്ച ലൈബ്രറിയുടെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഇതര ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു.
സേനാപതി മാർ ബേസിൽ വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ നവീകരിച്ച ലൈബ്രറിയുടെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും മെറിറ്റ് ഡേയുമാണ് നടന്നത്.
സാംസ്ക്കാരിക വകുപ്പ് ജില്ലാ കോർഡിനേറ്റർ എസ്. സൂര്യലാൽ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളേയും യോഗത്തിൽ ആദരിച്ചു.
സ്കൂൾ മാനേജർ ഫാദർ എൽദോസ് പോൾ പുൽപ്പറമ്പിൽ അദ്ധ്യക്ഷനായിരുന്നു.
യോഗത്തിൽ മൂന്നാർ റോട്ടറി ക്ലബ്ബ് ഓഫ് വില്ലേജ് സ്കൂൾ ലൈബ്രറിക്ക് നൽകിയ പുസ്തകങ്ങളും കൈമറി.
VHSS പ്രിൻസിപ്പാൾ ബിനു പോൾ, PTA പ്രസിഡൻ്റ് സിജോ എ.പി,HM ഡെയ്സി മാത്യൂ, സെൻ്റ് ജോർജ് യാക്കോബിറ്റ് ചർച്ച് ട്രസ്റ്റി അജിൽ ബേബി, പ്രിൻസിപ്പാൾ ഇൻ ചാർജ് ധന്യ. എസ്.നായർ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.









































































