കാൽനട യാത്രികർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ച മണ്ണും ചെളിയും നീക്കം ചെയ്ത് പ്രദേശവാസികൾ മാതൃകയായി

തെറ്റി ധരിക്കണ്ടാ..ഇത് തൊഴിലുറപ്പ് തൊഴിലാളികളല്ല..ഒരു നാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഈ മഴ നനഞ്ഞു ഇവരുടെ ഈ സേവനം.. രാജാക്കാട് – സേനാപതി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മുക്കുടിൽ ചെക്ക് ഡാം പാലത്തിൽ ശക്തമായ മഴയിൽ മണ്ണും, മണലും, ചെളിയും ഒഴുകിയെത്തിയതോടെ പാലം മണൽ കൂനകൊണ്ടും, മണ്ണും ചെളിയുമായി നിറഞ്ഞു.. ഇതോടെ കാൽനട യാത്രികർക്ക് ഉൾപ്പെടെ വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചു..സ്കൂൾ,തോട്ടം തൊഴിലാളികളുടെ വാഹനങ്ങളും, ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ചെളിയിൽ തെന്നി നീങ്ങി അപകടങ്ങൾക്ക് ഇടയാക്കും എന്ന് മനസ്സിലാക്കി… പിന്നെ ഒന്നും നോക്കിയല്ല ഡാമിലെ ജീവനക്കാരും, പ്രദേശവാസികളും തൂമ്പയുമായി ചെളിയിലേക്ക് ഇറങ്ങി….രാജാക്കാട്, മുക്കുടിൽ തുടങ്ങിയ മേഖലകളിലേക്ക് നിരവധി വാഹനങ്ങൾ കടന്ന് പോകുന്നുണ്ട്.. വാഹനങ്ങൾ പാലത്തിൽ എത്തിയാൽ കാൽനട യാത്രികർ ചെളി തെറിക്കാതെ ഓടേണ്ട അവസ്ഥയായിരുന്നു..വലിയ രീതിയിൽ നിന്ന മണൽകൂനകൾ എല്ലാം നീക്കുകയും,ചെളി അടഞ്ഞു കിടന്ന പാലത്തിലെ ഹോളുകളിലൂടെ വെള്ളം ഒഴുകി പോകാനും,കാടുകളെല്ലാം വെട്ടി നീക്കിയ ശേഷമാണ് ഇവർ മടങ്ങിയത്.. സിന്റോ, നിഖിൽ, ബാലൻ,സജി, അജിമോൻ, ജോമോൻ തുടങ്ങിയവർ ഒത്തു ചേർന്നൊരു പ്രവർത്തനം.. 2 പഞ്ചായത്തിന് തന്നെ മാതൃകയായി മാറുകയും, കാൽനട യാത്രികർക്ക് ഏറെ അനുഗ്രഹമാകുകയാണ്…













































































