Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

കോവിൽമല പള്ളിയിൽ ഇനി ചെണ്ടമേളത്തിന്റെ താളവും.
സാംസ്കാരിക വകുപ്പിന്റെ സൗജന്യ ചെണ്ട പരിശീലനത്തിൽ 
പങ്കാളിയായി കോവിൽമല പള്ളിവികാരി ഫാ.ജോമോൻ വട്ടത്തറ



കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ സൗജന്യ കലാപരിശീലന പദ്ധതിയായ വജ്ര ജൂബിലി ഫെല്ലോഷിപ്പിന്റെ ഭാഗമാകാൻ ഇനിഫാ.ജോമോൻ വട്ടത്തറയും.കാഞ്ചിയാർ കോവിൽമല സെന്റ്.ജോസഫ് പള്ളിവികാരി ഫാ.ജോമോൻ വട്ടത്തറയാണ് സാംസ്കാരിക വകുപ്പിന്റെ സൗജന്യ കലാപരിശീലന പദ്ധതിയിൽ  ചെണ്ട പരിശീലനം ആരംഭിച്ചത്.അരുണാചൽപ്രദേശ് ഡാമിൻ സെന്റ് പീറ്റേഴ്‌സ് പള്ളി വികാരിയായിരുന്ന ഫാ.ജോമോൻ ഒരു മാസം മുമ്പാണ് കോവിൽമല സെന്റ്.ജോസഫ് പള്ളിവികാരിയായി ചാർജെടുത്തത്.ഇതിനിടയിൽ മാധ്യമങ്ങളിലൂടെ സാംസ്കാരിക വകുപ്പിന്റെ സൗജന്യ കലാപരിശീലന പദ്ധതിയെകുറിച്ചറിയുകയും പദ്ധതിയുടെ കോർഡിനേറ്റർ എസ്.സൂര്യലാലുമായി ബന്ധപ്പെടുകയുമായിരുന്നു. തുടർന്ന് ചെണ്ടയിൽ ഫെല്ലോഷിപ്പ് ലഭിച്ച ബാബു മാത്യുവിനെ ഫാ.ജോമോന്റെ പരിശീലകനായി നിയോഗിക്കുകയായിരുന്നു.പള്ളി വികാരിക്കൊപ്പം ഇടവകയിലെ നിരവധിപേർ ചെണ്ട പരിശീലനം ആരഭിച്ചിട്ടുണ്ട്. കുട്ടിക്കാലം മുതൽക്കെ ചെണ്ടമേളം തന്നെ ഏറെ ആകർഷിച്ചതായും പള്ളിയിലെ തിരുനാളിന് ചെണ്ടമേളം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും ഫാ.ജോമോൻ വട്ടത്തറ പറഞ്ഞു.ഇരട്ടയാർ സെന്റ്.തോമസ് പള്ളിയിലും തങ്കമണി സെന്റ് തോമസ് പള്ളിയിലും സഹ വികാരിയായിരുന്ന ഫാ.ജോമോൻ ബഥേൽ വട്ടത്തറ ജോസഫിന്റെയും പരേതയായ ലീലാമ്മയുടെയും മകനാണ്. പ്രായഭേദമന്യേ,സ്ത്രീ പുരുഷ വിത്യാസമില്ലാതെ  എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങൾക്ക് സൗജന്യമായി കല പരിശീലിക്കാനുള്ള അവസരമാണ് വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.സൗജന്യ കലാപരിശീലന പദ്ധതിയിൽ ലളിതകലകൾ, ക്ലാസ്സിക്കൽ കലകൾ, അഭിനയ കല, നാടോടികലകൾ എന്നീ കലാ വിഭാഗങ്ങളിൽ നാൽപ്പതിൽ അധികം കലാവിഷയങ്ങളിലാണ് പരിശീലനം  നൽകുന്നത്.ഇടുക്കി ജില്ലയിൽ കട്ടപ്പന,തൊടുപുഴ,നെടുങ്കണ്ടം,അടിമാലി ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലാണ് പദ്ധതി നടപ്പിലാക്കി വരുന്നത്.സമൂഹത്തിൽ കാലാവബോധം വളർത്തുകയും സാധാരണക്കാരുടെ ഇടയിൽ നിന്നും കഴിവുറ്റ കലാകാരന്മാരെ കണ്ടെത്തി വളർത്തിയെടുക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സാംസ്കാരിക വകുപ്പ് ജില്ലാ കോർഡിനേറ്റർ എസ്.സൂര്യലാൽ പറഞ്ഞു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!