പട്ടംകോളനി പ്രതിഭാ സംഗമം

പട്ടംകോളനി സപ്തതി ആഘോഷ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ
പട്ടംകോളനി പ്രതിഭാ സംഗമം നടത്തി.
മേഖലയിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ഡിഗ്രി, പിജി പരീക്ഷകളിൽ റാങ്ക് കരസ്ഥമാക്കിയവരേയും ആദരിച്ചു.
ചടങ്ങിൽ വായനാചരണത്തിൻ്റെ ഭാഗമായി തൂക്കുപാലം പബ്ലിക് ലൈബ്രറി പ്രതിഭകൾക്ക് സൗജന്യ അംഗത്വം നൽകി. കാപ്കോ സാംസ്കാരിക വേദി സൗജന്യ യോഗ പരിശീലനവും വാഗ്ദാനം ചെയ്തു.
തൂക്കുപാലം എംജിഎം ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
ആഘോഷ കമ്മറ്റി ചെയർമാൻ കെ.ആർ.ഉണ്ണികൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. പാമ്പാടുംപാറ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സി.എസ്.യശോധരൻ, പഞ്ചായത്ത് അംഗങ്ങളായ സതി അനിൽകുമാർ, രമ്യ ഷിജു, ജനറൽ കൺവീനർ
ജോമോൻ താന്നിക്കൽ, വർക്കിംഗ് ചെയർമാൻ ജി.ഗോപകൃഷ്ണൻ, ഭാരവാഹികളായ കെ.എസ്.രാജ്മോഹൻ ,
പി.ഇ.മുഹമദ് ബഷീർ,
സിന്ധു സുകുമാരൻനായർ, കെ.വി.ഐസക്, പി.ബാലചന്ദ്രൻ, പ്രസന്നൻ പുളിക്കൽ, സിബി കിഴക്കേമുറി, അബ്ദുൾ അസീസ്, അഗസ്റ്റിൻ ജോസഫ്, പി.പ്രദീപ്കുമാർ,
ജോൺ പുല്ലാട് എന്നിവർ പ്രതിഭകളെ ആദരിച്ചു.









































































