വ്യവസായവകുപ്പ് മന്ത്രി പി രാജീവ് തിങ്കളാഴ്ച ജില്ലയില്‍

വ്യവസായവകുപ്പ് മന്ത്രി പി രാജീവ് തിങ്കളാഴ്ച ജില്ലയില്‍
വ്യവസായവകുപ്പ് മന്ത്രി പി രാജീവ് തിങ്കളാഴ്ച (23 ) ജില്ലയില്‍ നടക്കുന്ന വിവിധ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 9 ന് മുരിക്കാശ്ശേരിയിലെ വ്യവസായ യൂണിറ്റ് ഉദ്ഘാടനം, 10 ന് കട്ടപ്പന പ്ലാന്‍ന്റേഴ്സ് മീറ്റ്, വൈകീട്ട് 3 ന് കുന്തളംപാറ വ്യവസായ യൂണിറ്റ് ഉദ്ഘാടനം, വൈകീട്ട് 4 ന് പീരുമേട്- കാടികുടിയിലെ എ വി ടി പ്ലാന്റേഷന്‍ ലയം സന്ദര്‍ശനം എന്നിവയാണ് പ്രധാന പരിപാടികള്‍.
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കട്ടപ്പന കേജീസ് ഹില്‍ടൗണ്‍ ഹാളില്‍ 23 ന് രാവിലെ 10 ന് നടക്കുന്ന പ്ലാന്‍ന്റേഴ്സ് മീറ്റിനൊപ്പം തോട്ടം തൊഴിലാളികള്‍ക്കായുള്ള ‘ലയം ഹൗസിങ് സ്‌കീം’ ഉദ്ഘാടനവും നടക്കും. സംസ്ഥാനത്ത് സ്‌കീം നടപ്പാക്കുന്ന ആദ്യ ജില്ലയാണ് ഇടുക്കി.
പരിപാടിയില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തിന് ശേഷം വിവിധ മേഖലകളിലെ തോട്ടം ഉടമകളുമായി വ്യവസായമന്ത്രി ആശയവിനിമയം നടത്തും.രാവിലെ ഏലം ,തോട്ടം ഉടമകളുമായും ഉച്ചക്ക് 1.30 മുതല്‍ തേയില, റബ്ബര്‍, കാപ്പി തോട്ടം ഉടമകളുമായുമാണ് മന്ത്രി ചര്‍ച്ച നടത്തുന്നത്. മന്ത്രിയുമായി സംവദിക്കുവാന്‍ താത്പ്പര്യമുള്ള തോട്ടം ഉടമകള്‍ നിശ്ചയിച്ചിരിക്കുന്ന സമയത്ത് എത്തിച്ചേരേണ്ടതാണ്.
ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ് , എം എല്‍ എ മാരായ എം എം മണി ,പി ജെ ജോസഫ് , വാഴൂര്‍ സോമന്‍ , അഡ്വ. എ രാജ , ചില പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ജില്ലാ കളക്ടര്‍ വി വിഗ്‌നേശ്വരി, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.









































































