2025 ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ യോഗാദിനം ആചരിച്ചു

2025 ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ യോഗാദിനം ആചരിച്ചു.
ലോക ഐക്യത്തിനും ഏകാരോഗ്യത്തിനും യോഗ , മനസ്സിനും ശരീരത്തിനും ഉണർവ്വും ഉന്മേഷവും, യോഗ ദിനചര്യയാക്കാം എന്ന മഹത്തായ സന്ദേശങ്ങളാണ് ഇത്തവണത്തെ യോഗ ദിനത്തിൽ നൽകിയത്. യോഗത്തിൽ വാർഡ് മെംബർ സന്ധ്യജയൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസി. ശ്രീ സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം നടത്തി. മെഡിക്കൽ ഓഫീസ്സർ ഡോ. റ്റിജു ജോസഫ് സ്വാഗതം പറഞ്ഞു. ആരോഗ്യ സമിതി ചെയർ പേഴ്സൺ തങ്കമണി സുരേന്ദ്രൻ യോഗാദിന സന്ദേശം നൽകി. സന്തോഷ് ശർമ്മ, ശോഭ, അനീഷ് ജോസഫ് എന്നിവർ സംസാരിച്ചു. യോഗ ട്രെയിനർ റോജി ദിവസവും യോഗ ചെയ്യുന്നതിന്റെ ഗുണങ്ങളെപ്പറ്റി വിശദീകരിക്കുകയും തുടർന്ന് യോഗ ക്ലാസ്സ് എടുക്കുകയും ചെയ്തു. ക്ലാസ്സിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സുമാർ, MLSP നഴ്സുമാർ, ഫാർമസിസ്റ്റ്, സ്റ്റാഫ് നേഴ്സ്, ഓഫീസ് സ്റ്റാഫ്, മറ്റ് ആരോഗ്യ പ്രവർത്തകർ,യോഗക്ലബ്ബ്അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ കാഞ്ചിയാർ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും യോഗ പരിശീലനവും ബോധവൽക്കരണവും സംഘടിപ്പിക്കുവാനും, തീരുമാനിച്ചു.









































































