Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

സിക്കിൾ സെൽ അനീമിയ രോഗ ബോധവൽക്കരണം: ജില്ലാതല ഉദ്ഘാടനം



സിക്കിൾ സെൽ അനീമിയ രോഗ ബോധവൽക്കരണം: ജില്ലാതല ഉദ്ഘാടനം

പട്ടിക വർഗ വികസന വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി നടത്തുന്ന സിക്കിൾ സെൽ അനീമിയ രോഗ ബോധവൽക്കരണ പ്രവർത്തനങ്ങളുടെയും പരിശോധന കളുടെയും ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീരണാകുന്നേൽ നിർവഹിച്ചു.
പൈനാവ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഡെപ്യൂട്ടി കളക്ടർ അതുൽ സ്വാമിനാഥ് അധ്യക്ഷത വഹിച്ചു.
ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. സിബി ജോർജ് വിഷയാവതരണം നടത്തി.
മൂലമറ്റം മൊബൈൽ മെഡിക്കൽ യൂണിറ്റ്  ഓഫീസർ ഡോ. അയ്യപ്പദാസ്  സിക്കിൾ സെൽ അനീമിയ രോഗം സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ് എടുത്തു.
അരിവാൾ കോശ രോഗം അവബോധ സന്ദേശമുയർത്തി ചുവന്ന ബലൂണുകൾ പിടിച്ച് കുട്ടികളും ആരോഗ്യ പ്രവർത്തകരും റെഡ് വാക്കത്തോൺ സംഘടിപ്പിച്ചു. 

ഒരു വർഷം നീണ്ട് നിൽക്കുന്ന പരിപാടിയിൽ പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള ജില്ലയിലെ എല്ലാ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലും പ്രീ മെട്രിക് ഹോസ്റ്റലുകളിലും ആദ്യഘട്ടമായി ബോധവൽക്കരണ ക്ലാസുകളും തുടർന്ന് പരിശോധനകളും നടത്തും. ഇതിനായി സ്ക്രീനിംഗ് കിറ്റുകൾ പട്ടികവർഗ വികസന വകുപ്പ് ലഭ്യമാക്കും.

പരിപാടിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സതീഷ് കെ.എൻ,  ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. അമിന എസ്.ആർ,  ആരോഗ്യകേരളം ജൂനിയർ കൺസൾട്ടൻൻ്റ് ജിജിൻ മാത്യു, ഇടുക്കി ഐ.റ്റി.ഡി.പ്രൊജക്ട് ഓഫീസർ ജി. അനിൽകുമാർ, മീഡിയ ഓഫീസർ ഡോ. ഷൈലഭായി വി.ആർ, സ്കൂൾ അധ്യാപകർ, വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!