വായനദിനാചരണം ജില്ലാതല ഉദ്ഘാടനം

അറിവുള്ള സമൂഹത്തെ വളർത്തിയെടുക്കാൻ സർക്കാർ ഒപ്പമുണ്ട്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്ദിശാബോധവും അറിവുമുള്ള സമൂഹത്തെ വളർത്തിയെടുക്കാൻ സർക്കാർ ഒപ്പമുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീരണാകുന്നേല്‍. പൈനാവ് എം.ആര്‍.എസ് സ്‌കൂളില്‍ സംഘടിപ്പിച്ച വായന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അറിവ് പകരുന്ന നല്ല പുസ്തകങ്ങൾ വായിച്ച് നല്ല പൗരന്മാരായി തീരണം. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്ന അധ്യാപകരെപ്പോലെ പുസ്തകങ്ങളും നമ്മുടെ ഗുരുക്കൻമാരാണ്. വിദ്യാഭ്യാസ കാലത്തുതന്നെ വായന ഒരു ശീലമാക്കി യെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കാൻ അധ്യാപകർക്ക് കഴിയുമെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച
ഡെപ്യൂട്ടി കളക്ടർ അതുൽ സ്വാമിനാഥൻ പറഞ്ഞു. സ്കൂൾ പഠനകാലത്തെ തൻ്റെ വായനാനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചു.
ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍, സാക്ഷരത മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വായനപക്ഷാ ചരണം സംഘടിപ്പിച്ചത്.
പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് ജോയ് കാട്ടുവള്ളി വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വായനാദിനത്തോടനുബന്ധിച്ച് നടത്തിയ ലഹരി ബോധവൽ ക്കരണ ക്ലാസ് ഫാദർ ഡോ. മനോജ് നയിച്ചു.
വായനാദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച സാഹിത്യ ക്വിസ് മത്സരത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
ഹൈസ്കൂൾ വിഭാഗത്തിൽ അർച്ചന. എസ്, അശ്വിൻ രമേശ്, സജിത. എം എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി.
ഹയർസെക്കൻ്ററിവിഭാഗത്തിൽ വിഷ്ണു ബിജു, അപർണ ജി, സാന്ദ്ര സജി എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി.
ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി. എന്‍. പണിക്കരുടെ ചരമ വാര്‍ഷിക ദിനമായ ജൂണ്‍ 19 മുതല്‍ ഐ.വി ദാസ് അനുസ്മരണ ദിനമായ ജൂലൈ 7 വരെയാണ് വായന പക്ഷാചരണം നടത്തുക.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വിനോദ്, സാക്ഷരത മിഷൻ ജില്ലാ കോ ഓഡിനേറ്റർ പി. എം അബ്‌ദുൾ കരീം, ഐ. ടി. ഡി. പി പ്രൊജക്റ്റ് ഓഫീസർ ജി. അനിൽകുമാർ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ എം.എന്‍ സുനില്‍ കുമാര്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അരുണ്‍ എം, ജി.എസ്, ഇ.എം.ആര്‍ എസ് സ്‌കൂള്‍ പ്രധാന അധ്യാപിക ജെ. രാധ,വിദ്യാർഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.













































































