Idukki വാര്‍ത്തകള്‍
കട്ടപ്പന പള്ളിക്കവല റോഡിൽ അപകട ഭീഷണിയായി ഒടിഞ്ഞ പോസ്റ്റ് കുറ്റി

കട്ടപ്പന പള്ളിക്കവല റൂട്ടിലാണ് റോഡിൻ്റ് വശത്ത് വർഷങ്ങൾക്ക് മുമ്പ് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചത്.
എന്നാൽ ലൈറ്റിൻ്റ് ഒരു ഉപയോഗവും നാട്ടുകാർക്ക് ലഭിച്ചില്ല.
പരസ്യ കമ്പനിയുടെ ബോർഡ് തുക്കൂന്നതിനുള്ള പോസ്റ്റായി ഇവ പിന്നീട് മാറി.
തുടർന്ന് റോഡ് വികസനം വന്നപ്പോൾ ഉപയോഗ്യശൂന്യമായ പോസ്റ്റുകൾ മുറിച്ച് നീക്കി.
എന്നാൽ മുറിച്ച പോസ്റ്റിൻ്റ് കുറ്റികൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനടക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുകയാണ്.
ഇവയിൽ തട്ടി വീണ് സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റപ്പോൾ വാഹനങ്ങൾ ഇവയിൽ കയറി ടയർ പഞ്ചറാകാറുമുണ്ട്.
ഇത്രയും വേഗം അപകട ഭീഷണിയായ ഇവ പൂർണ്ണമായും നീക്കം ചെയ്യണം.













































































