Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Untitled-1
WhatsApp Image 2025-02-20 at 2.45.27 PM (1).jpeg
Oxygen
WhatsApp Image 2025-02-20 at 2.45.27 PM (2).jpeg
Karshakan
WhatsApp Image 2025-03-26 at 12.32.26_0683a278
websit poster.jpg 2
previous arrow
next arrow
Idukki വാര്‍ത്തകള്‍

നാടിൻ്റെ ഡോക്ടറമ്മക്ക് അറക്കുളത്ത് ലഭിച്ചആദരവ് വ്യത്യസ്തമായി



അറക്കുളം പഞ്ചായത്തിലെ മൂന്ന് വാർഡുകളുടെ സംഗമസ്ഥാനവും, അവികസിത ഗ്രാമവുമായ കുളമാവിൽ എൺപതുകൾക്ക് മുൻപേ ആതുരസേവനം ജീവിതചര്യയാക്കി 46 വർഷക്കാലം നിസ്വാർത്ഥ സേവന പ്രവർത്തനം നടത്തി നാട്ടുകാരുടെ ഡോക്ടമ്മയായി മാറിയ സിസ്റ്റർ മേരി കളപ്പുരക്ക് അറക്കുളത്തെ ജനാവലി ഒരുക്കിയ ആദരവ് ചടങ്ങ് മൂലമറ്റത്തേക്കുള്ള വരവേൽപായും, വ്യത്യസ്തവുമായി മാറി. മഴക്കാല രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ രോഗ പ്രതിരോധ മരുന്നുകൾ ജനങ്ങൾക്ക് സൗജന്യമായി നൽകിയാണ് സംഘാടകർ ഒരു ഡോക്ടറെ ആദരിക്കുന്ന ചടങ്ങ് വ്യത്യസ്തമാക്കിയത്. വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളും വ്യക്തികളും
പരമ്പരാഗത രീതിയിലുള്ള മെമെൻ്റോകളും, പൊന്നാടകളും നൽകുക ഉണ്ടായി. സ്വീകരണങ്ങൾക്ക് നൽകിയ മറുപടി പ്രസംഗത്തിൽ വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടു പോകുന്നവരേയും, ക്യാൻസർ പോലെ മാരകരോഗങ്ങൾ പിടിപെട്ടവരേയും ഒരുമിച്ച കൂട്ടി അവർക്ക് വേണ്ട പാലിയേറ്റീവ് പരിചരണം നടത്തുവാൻ ഒരു കൂട്ടായ്മ ഉണ്ടാക്കേണ്ടത് അറക്കുളത്തിന് ആവിശ്യമാണെന്ന് ഡോക്ടർ സംഘാടകരോട് ആവിശ്യപ്പെട്ടു. പ്രായമായവർക്കും മാറാരോഗങ്ങൾ പിടിപെട്ടവർക്കും ഒത്ത് ചേരുവാൻ സൗകര്യങ്ങൾ ഒരുക്കാമെന്ന് സംഘാടകർ ഡോക്ടർക്ക് ഉറപ്പ് നൽകിയത് ചടങ്ങിനെ കൂടുതൽ വേറിട്ടതാക്കി.

  അറക്കുളം ജയ്ഹിന്ദ് ലൈബ്രറിയും, കിസ്സാൻ സർവ്വീസ് സൊസൈറ്റിയും സംയുക്തമായിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്.കെ.എസ്.എസ് യൂണിറ്റ് വൈസ്.പ്രസി.ജോൺ മൂന്നുങ്കവയലിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടികൾ അറക്കുളം ഗ്രാമപഞ്ചാ. വൈസ്.പ്രസി.സുബി ജോമോൻ ഉൽഘാടനം ചെയ്തു. ഗ്രാമ പഞ്ചാ.അംഗം ഗീതാ തുളസീധരൻ, മുൻ പഞ്ചാ.പ്രസി.

ബ്രിജിത്ത് സിറിയക്ക്, കർഷക കൂട്ടായ്മ കൺവീനർ മൈക്കിൾ പുരയിടം, കെ.എസ്.എസ് പ്രസി.ജോസഫ് ജെ.ഓലിക്കൻ എന്നിവർ സംസാരിച്ചു.
കെ എസ് എസ് സെക്രട്ടറി സന്തോഷ് രാജേന്ദു സ്വാഗതവും, ലൈബ്രറി സെക്ര.കെ.ടി.മോഹനൻ നന്ദിയും രേഖപ്പെടുത്തി.
കെ.എസ്.എസ്സിന് വേണ്ടി ജോർജ്കമ്പകം,ശോഭനശശിധരൻ, എം.ബി.സുരേഷ്, ജോസ് കിണറ്റുകര, റോബിൻ തട്ടാപറമ്പിൽ, ജോർജ് മനയാനി എന്നിവരും, ജയ്ഹിന്ദ് ലൈബ്രറിക്കായി പി.ഏ.വേലുക്കുട്ടൻ,ജി.മോഹനൻ ഏ.എൻ മോഹനൻ,
എസ്എൻ.സുഭാഷ്, ശ്രീവൽസലൻ, ബിറ്റാജ്, രാജൻ താഴത്തുമന എന്നിവരും, വിവിധ റസിഡൻസ് അസോസിയേഷനു വേണ്ടി വി.ആർ.സുരേഷ്‌, മോഹനൻ ഉണ്ണിത്താൻ, ജയ്സൺ മരങ്ങാട്ട്, ജോസ് കുട്ടി മൂലേച്ചാലി, സുനിൽ സെബാസ്റ്റ്യൻ എന്നിവരും അറക്കുളം ടൂറിസം കൗൺസിലിന് വേണ്ടി ജോസ് ഇടക്കര, ശിവഗംഗ നൃത്തകലാലയത്തിന് വേണ്ടി ബിനു വിജയൻ, കേരള ആദിവാസി ഫോറത്തിന് വേണ്ടി പി.എൻ മോസസ്, ഓട്ടോമോബൈൽ വർക്ക്ഷോപ്പ് അസോസിയേഷന് വേണ്ടി
എം കെ രാജേഷ്, ലൈബ്രറി വനിതാവേദിക്ക് വേണ്ടി ബിജിമോൾ, അനിത സജി എന്നിവരും,
യുവ വേദിക്ക് വേണ്ടി അഡ്വ.അഭിരാം മേനോൻ, അമിത ബാബു, ആര്യ മനു, നിയമപിള്ള എന്നിവരും, നിരവധി വ്യക്തികളും ഡോക്ടർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു.
പരിപാടിയിൽ വച്ച്നൂറ് കണക്കിന് ആൾക്കാർക്ക് പ്രതിരോധ മരുന്നുകൾ വിതരണവും നടത്തി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!