Idukki വാര്‍ത്തകള്‍
കേരളത്തിലെ 62 ലക്ഷം ജനങ്ങള്‍ക്ക് നീതി പുനഃസ്ഥാപിച്ച ഹൈക്കോടതി വിധിയും അതിന് പിന്നിലെ വസ്തുതകളും
കേരള സംസ്ഥാന ന്യൂനപക്ഷ വകുപ്പ് പദ്ധതികളില്‍ എല്ലാം ആവിഷ്കരിച്ചിരുന്ന 80:20 (മുസ്ലിം : മറ്റ് മതന്യൂനപക്ഷങ്ങള്‍) എന്ന അനീതിപരമായ അനുപാതം ഹൈക്കോടതി റദ്ദാക്കി, ആനുകൂല്യങ്ങള്‍ തുല്യമായും ജനസംഖ്യാനുപാതികമായും വിതരണം ചെയ്യണമെന്ന് ഭരണഘടനയും ന്യൂനപക്ഷ കമ്മീഷന് ആക്ടും ചൂണ്ടിക്കാണിച്ച് പ്രസ്താവിക്കുകയുണ്ടായി.
നിലവിലെ ഈ അനുപാത സ്വീകരണം ഭരണഘടനാ തത്വങ്ങളുടെ “UTTER VIOLATION” ആണെന്ന് ഹൈക്കോടതി പറയുകയും സംസ്ഥാന സര്‍ക്കാരിനോട് തിരുത്തല്‍ നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു