കേരള-തമിഴ്നാട് അതിർത്തിയിൽ അന്തർ സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ പട്രോളിങ് നടത്തി
നെടുങ്കണ്ടം∙ ഓണത്തോടനുബന്ധിച്ച് കേരള-തമിഴ്നാട് അതിർത്തിയിൽ അന്തർ സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥരുടെ പട്രോളിങ് നടത്തി. കേരള എക്സൈസ് വകുപ്പും തമിഴ്നാട് പ്രൊഹിബിഷൻ എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥരും ചേർന്നാണ്, തമിഴ്നാട് ഫോറസ്റ്റ്, കേരള ഫോറസ്റ്റ് കേരള പൊലീസ് എന്നിവർ സംയുക്തമായി റെയ്ഡുകളും വാഹന പരിശോധനയും നടത്തിയത്.എക്സൈസ് കമ്മിഷണറുടെ നിർദേശപ്രകാരം ഇടുക്കി ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ തേനി മധു വിലക്ക് വിങ്ങിലെ പൊലീസ് സൂപ്രണ്ട് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ കൂടിയാലോചനയുടെ അടിസ്ഥാനത്തിൽ കേരള-തമിഴ്നാട് അതിർത്തി മേഖലകളിൽ റെയ്ഡുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു.
ഇടുക്കി അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ അബു ഏബ്രഹാം ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡുകൾ നടത്തിയത്. രാവിലെ 10 നു തുടങ്ങിയ പരിശോധനയിൽ കമ്പംമെട്ട് ചെക്പോസ്റ്റിലും കമ്പംമെട്ട് അതിർത്തി മേഖലകളിലും കമ്പംമെട്ട് ചെക്പോസ്റ്റ് സമാന്തര പാതകളിലും പരിശോധനകൾ നടത്തി.
ഓണത്തോടനുബന്ധിച്ച് മദ്യ-ലഹരി മരുന്ന് വ്യാപനം, നിർമാണം, കടത്ത് ഇവ തടയുന്നതിനായി തുടർന്നും ശക്തമായ പരിശോധനകൾ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പരിശോധനകളിൽ എക്സൈസ് പ്രിവന്റീവ് ഓഫിസർമാരായ കെ.എൻ. രാജൻ, പി.ബി. രാജേന്ദ്രൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എം.നൗഷാദ്, ഇ.സി. ജോജി, ഷിബു ജോസഫ്, സിവിൽ പൊലീസ് ഓഫിസർമാരായ അനോജ് ബാബു, എബിൻ ജോസ് സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ ഗ്രേഡ് കെ.ജി. മുരളി, ബീറ്റ് ഫോറസ്റ്റ് ഓഫിസർ സുനീഷ്, തമിഴ്നാട് ഫോറസ്റ്റ് ഓഫിസർമാരായ ആണ്ടിയപ്പൻ, മണിവർണൻ, വാച്ചർ മാരായ വിൽവാകണ്ണി, ശങ്കരേശ്വരി എന്നിവർ പങ്കെടുത്തു.