കേരള ചിക്കന്‍ ബ്രോയ്ലര്‍ ഫാം തുടങ്ങാം
കുടുംബശ്രീ മുഖേന കോഴിക്കുഞ്ഞുങ്ങള്‍ ,മരുന്ന്, തീറ്റ സൗജന്യമായി നല്‍കും
കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതി ഇടുക്കി ജില്ലയില്‍ തുടങ്ങുന്നതിൻ്റെ ഭാഗമായുള്ള പരിശീലന പരിപാടി ഫെബ്രുവരി 06 വ്യാഴം രാവിലെ പത്തിന് ചെറുതോണി ടൗണ്‍ഹാളില്‍ നടക്കും.
ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങള്‍, മരുന്ന്, തീറ്റ എന്നിവ സൗജന്യമായി നല്‍കും. 1000 മുതല്‍ 10000 വരെ കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്താൻ നൽകും. . ശാസ്ത്രീയമായ ഫാം പരിശീലനവും ലഭിക്കും.
വളര്‍ച്ചയെത്തിയ ഇറച്ചി കോഴികളെ കുടുംബശ്രീ ബ്രോയാലര് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി മുഖേന തിരികെ വാങ്ങി കുടുംബശ്രീ വനിതകള്‍ നടത്തുന്ന കേരള ചിക്കന്‍ വിപണനശാല വഴി വിൽപന്ന നടത്തും. നിലവില്‍ സ്വന്തം നിലയ്ക്ക് ബ്രോയ്ലര്‍ ഫാം നടത്തുന്നവര്‍ക്കും പുതുതായി ഫാം ആരംഭിക്കുവാന്‍ താല്പര്യമുള്ളവര്ക്കും പദ്ധതി ഗുണഭോക്താവാകാം. പദ്ധതിയെക്കുറിച്ച് അറിവ് നേടുന്നതിനായി താല്പര്യമുള്ള എല്ലാവര്ക്കും പരിശീലന പരിപാടിയില്‍ പങ്കെടുക്കാം.
.