സപ്ത ദിന ക്യാമ്പ് നടന്നു

മുരിക്കുംവയൽ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീമിൻ്റെ ആഭീ മുഖ്യത്തിൽ മുരിക്കുംവയൽ ഗവ.:എൽ പി സ്കൂളിൽ വച്ച് ഡിസംമ്പർ 26 മുതൽ ജനുവരി 1 വരെ നീണ്ടു നിൽക്കുന്ന സപ്തദിന റെസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സ്നേഹാരാമം രഹിത ലഹരി സമം ശ്രേഷ്ഠം
വന്ദ്യം വയോജനം വർജ്യസഭാ , ഋതുഭേദ ജീവനം ജെൻഡർ പാർലമെൻറ് എന്നിവയാണ് ഈ വർഷത്തെ ക്യാമ്പിന്റെ ആശയം സ്കൂൾ പരിസരം വ്യത്തിയാക്കൽ, അടുക്കള പച്ചക്കറി തോട്ട നിർമ്മാണം, കിടപ്പ് രോഗികളെ സന്ദർശിക്കൽ ,മെഡിക്കൽ ക്യാമ്പുകൾ, എക്സൈസ് ,പോലീസ് എന്നിവയുടെ നേതത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ, അഗതിമന്ദിരം സന്ദർശിക്കൽ , ഫയർ റെസ്ക്യൂ വിഭാഗത്തിൻ്റെ ഡെമോ , പേഴ്സണാലിറ്റി ഡവലപ്പെമെൻറ്, വിവിധ വിഷയങ്ങളിൽ നടത്തപ്പെടുന്ന ക്ലാസുകൾ, സെമിനാറുകൾ വിവിധ കലാപരിപാടികൾ എന്നിവ ഉൾപ്പെടുത്തിയാണ് 7 ദിവസത്തെ പ്രവർത്തനങ്ങൾ ഡിസംമ്പർ 26ന് ‘വൈകിട്ട് 6 മണിക്ക് പി ടി എ പ്രസിഡൻറ് രാജേഷ് മലയിൽ അധ്യക്ഷത വഹിക്കുന്ന യോഗം മുണ്ടക്കയംഗ്രാമപഞ്ചായത്ത് അംഗം മറിയാമ്മ ആൻറണി ഉദ്ഘാടനം ചെയ്യും.
മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് അംഗം രജനി ഷാജി മുഖ്യപ്രഭാഷണം നടത്തും.
എസ് എം സി ചെയർമാൻ
ശ്രീ പി ബി രാധാകൃഷ്ണൻ പി ടി എ വൈസ് പ്രസിഡൻറ് സനിൽ കെ റ്റി ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ഇൻചാർജ് ആൻറണി ജോസഫ്,
വി എച്ച് എസ് ഇ പ്രിൻസിപ്പാൾ
ശ്രീ
പി എസ് സുരേഷ് ഗോപാൽ, ഹൈസ്കൂൾ എച്ച് എം ഡോക്ടർ ആശാദേവ് എം വി ,
എൽ പി സ്കൂൾ എച്ച് എം
രാജമ്മ ടി ആർ,എൽപി സ്കൂൾ പി ടി എ പ്രസിഡണ്ട് സാജുമോൻ പി എ ,ഹയർ സെക്കൻഡറി സീനിയർ അധ്യാപകൻ
രാജേഷ് എംപി ചിന്മായാ കോളേജ് അധ്യാപകൻ സച്ചിൻ എസ്.ബി എൻ എസ് എസ് വോളണ്ടിയർ സെക്രട്ടറി ഫർഗാന ഷിഖാബ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ
ബി സുനിൽകുമാർ (പ്രോഗ്രാം ഓഫീസർ ) എന്നിവർ പങ്കെടുക്കും.













































































