കർഷക തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം
കർഷകതൊഴിലാളി ക്ഷേമനിധിബോർഡിൽ അംഗങ്ങളായിട്ടുള്ളവരുടെ മക്കളിൽ 2024 വർഷം ഉന്നത വിദ്യാഭ്യാസ പരീക്ഷകളിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ധനസഹായം നൽകുന്നതിനായി അപേക്ഷ ക്ഷണിച്ചു. കേന്ദ്ര/ കേരള സർക്കാർ/എയ്ഡഡ് യൂണിവേഴ്സിറ്റി കോളേജുകളിൽ പഠിച്ച ബിരുദം, പ്രൊഫഷണൽ ബിരുദം, പി.ജി, പ്രൊഫഷണൽ പി.ജി, ടി.ടി.സി, ഐ.ടി.ഐ, പോളിടെക്നിക്, ജനറൽ നഴ്സിംഗ്, ബി.എഡ്, മെഡിക്കൽ ഡിപ്ലോമ എന്നീ പരീക്ഷകളിൽ ഉയർന്നമാർക്കുവാങ്ങി ആദ്യ ചാൻസിൽ വിജയിച്ച വിദ്യാർത്ഥികളുടെ രക്ഷിതാക്കളാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ ഫാറം www.agriworkersfund.org എന്ന വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്. നിശ്ചിത ഫാറത്തിലുള്ള അപേക്ഷകൾ ജനുവരി 31 വരെ തടിയംപാട് പ്രവർത്തിക്കുന്ന കർഷക തൊഴിലാളി ക്ഷേമനിധി ജില്ലാ ഓഫീസിൽ സ്വീകരിക്കുന്നതാണ്.
അംഗം സ്വയം സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റിൻറെയും, ട്രാൻസ്ഫർ സർട്ടിഫിക്കറ്റിൻറെയും പകർപ്പ്, അംഗത്വ പാസ്സ് ബുക്കിൻറെ പകർപ്പ് (ആദ്യപേജ്, അംശാദായം അടവാക്കിയ പേജുകൾ), ആധാർ കാർഡിൻറെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ബാങ്ക് പാസ്സ് ബുക്കിൻറെ ആദ്യപേജിൻറെ പകർപ്പ് (ജോയിൻറ് അക്കൗണ്ട് പാടില്ല), റേഷൻകാർഡിൻറെ പകർപ്പ്, അപേക്ഷകൻ/അപേക്ഷക കർഷകതൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയൻറെ സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം നൽകേണ്ടതാണെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 04862-235732.