Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Oxy
Hifesh
previous arrow
next arrow
ആരോഗ്യം

കോവിഡ്-19 വാക്‌സിനേഷൻ ഫൈനൽ സർട്ടിഫിക്കറ്റിൽ തെറ്റ് തിരുത്താൻ അവസരം



കോവിഡ്-19 വാക്‌സിനേഷൻ ഫൈനൽ സർട്ടിഫിക്കറ്റിൽ തെറ്റ് തിരുത്താൻ അവസരം. ഒരേയൊരു അവസരം മാത്രമായിരിക്കും ഉണ്ടായിരിക്കുക.
സർട്ടിഫിക്കറ്റിൽ എങ്ങനെ തെറ്റുതിരുത്താം?

  1. കോവിൻ വെബ്‌സൈറ്റിലെ ഈ ലിങ്കിലേക്ക് (https://selfregistration.cowin.gov.in) പോകുക.
  2. വാക്‌സിനേഷനായി രജിസ്റ്റർ ചെയ്തപ്പോൾ നൽകിയ ഫോൺ നമ്പർ നൽകി ഗെറ്റ് ഒ.ടി.പി. ക്ലിക്ക് ചെയ്യുക.
  3. ഒ.ടി.പി. നമ്പർ അവിടെ ടൈപ്പ് ചെയ്ത് ക്ലിക്ക് ചെയ്യുമ്പോൾ രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ വരും.
  4. സർട്ടിഫിക്കറ്റിൽ തെറ്റുപറ്റിയവർ വലതുവശത്ത് മുകളിൽ കാണുന്ന റെയ്‌സ് ആൻ ഇഷ്യുവിൽ (Raise an Issue) ക്ലിക്ക് ചെയ്യുക.
    കറക്ഷൻ ഇൻ മൈ സർട്ടിഫിക്കറ്റ്, മെർജ് മൈ മൾട്ടിപ്പിൾ ഡോസ്, ആഡ് മൈ പാസ്‌പോർട്ട് ഡീറ്റേൽസ്, റിപ്പോർട്ട് അൺനോൺ മെമ്പർ രജിസ്‌ട്രേഡ് തുടങ്ങിയ ഓപ്ഷനുകൾ കാണിക്കും.
    സർട്ടിഫിക്കറ്റിൽ തെറ്റ് തിരുത്താൻ
    പേര്, വയസ്, സ്ത്രീയോ പുരുഷനോ, ഫോട്ടോ ഐഡി നമ്പർ എന്നിവ തിരുത്താൻ കറക്ഷൻ ഇൻ മൈ സർട്ടിഫിക്കറ്റ് ക്ലിക്ക് ചെയ്യുക. മതിയായ തിരുത്തലുകൾ വരുത്തി സബ്മിറ്റ് ചെയ്യാവുന്നതാണ്.
    വെവ്വേറെ രണ്ട് ആദ്യ ഡോസ് പൊവിഷണൽ സർട്ടിഫിക്കറ്റ് ലഭിച്ചാൽ
    രണ്ട് ഡോസിനും വെവ്വേറെ ആദ്യ ഡോസ് പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ലഭിച്ചവർ ഫൈനൽ സർട്ടിഫിക്കറ്റിനായി മെർജ് മൈ മൾട്ടിപ്പിൾ ഡോസിൽ ക്ലിക്ക് ചെയ്ത് ശേഷം ഒരുമിപ്പിക്കേണ്ട രണ്ട് സർട്ടിഫിക്കറ്റുകളുടെ വിവരങ്ങൾ നൽകി സബ്മിറ്റ് ചെയ്യേണ്ടതാണ്.
    പാസ്‌പോർട്ട് നമ്പർ ചേർക്കാൻ
    ആഡ് മൈ പാസ്‌പോർട്ട് ഡീറ്റേൽസ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് പാസ്‌പോർട്ട് നമ്പർ തെറ്റാതെ ചേർക്കേണ്ടതാണ്.
    മറ്റൊരാൾ നമ്മുടെ നമ്പരിൽ രജിസ്റ്റർ ചെയ്താൽ
    നമ്മുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ആരെങ്കിലും സർട്ടിഫിക്കറ്റെടുത്തിട്ടുണ്ടെന്ന് അക്കൗണ്ട് ഡീറ്റൈൽസിൽ കാണിച്ചാൽ റിപ്പോർട്ട് അൺനോൺ മെമ്പർ രജിസ്‌ട്രേഡ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് പരിചയമില്ലാത്തയാളെ ഡിലീറ്റ് ചെയ്ത് ഒഴിവാക്കാവുന്നതാണ്.
    ബാച്ച് നമ്പരുള്ള ഫൈനൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ
    വാക്‌സിൻ നൽകിയ തീയതിയും ബാച്ച് നമ്പരും ഉള്ള ഫൈനൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ കോവിൻ വെബ്‌സൈറ്റിലെ (https://selfregistration.cowin.gov.in) ലിങ്കിൽ പോയി ഒ.ടി.പി. നമ്പർ നൽകി വെബ് സൈറ്റിൽ കയറുക. അപ്പോൾ അക്കൗണ്ട് ഡീറ്റൈൽസിൽ രജിസ്റ്റർ ചെയ്തവരുടെ പേര് വിവരങ്ങൾ കാണിക്കും. അതിന് വലതുവശത്തായി കാണുന്ന സർട്ടിഫിക്കറ്റ് ക്ലിക്ക് ചെയ്ത് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഇതിന് മറ്റ് വിവരങ്ങൾ നൽകേണ്ടതില്ല.
    ഒരു മൊബൈൽ നമ്പരിൽ നിന്നും 4 പേരെ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നതാണ്. അതിനാൽ നാലു പേരുടേയും വിവരങ്ങൾ ഇതുപോലെ തിരുത്താനോ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനോ സാധിക്കും.
    സംശയങ്ങൾക്ക് ദിശ 104, 1056 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!