ആരോഗ്യ കേരളം (നാഷണല്‍ ഹെല്‍ത്ത് മിഷന്‍) ഇടുക്കിയില്‍ ഒഴിവ്
ആരോഗ്യ കേരളം (നാഷണല്‍ ഹെല്‍ത്ത് മിഷന്‍) ഇടുക്കിയില്‍ ഇ-ഹെല്‍ത്ത് പ്രൊജക്റ്റില്‍ ഹാന്‍ഡ് ഹോള്‍ഡിംഗ് സപ്പോര്‍ട്ടിംഗ് സ്റ്റാഫ്- തസ്തികയിലേക്ക് ആറുമാസത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത-1. ഡിപ്ലോമ/ ബി.എസ്.സി/ എം.എസ്.സി/ബി.ടെക്/എം.സി.എ (ഇലക്ട്രോണിക്സ്/ കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി). 2. ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വർക്കിങ്ങിൽ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. 3. ഹോസ്പിറ്റല്‍ മാനേജ്മെന്റ് സോഫ്റ്റ്‌വെയർ ആന്‍ഡ് ഇംപ്ലിമെന്റേഷനില്‍ പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി- 2021 ജൂലൈ ഒന്നിന് 40 വയസ്സ് കവിയരുത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആരോഗ്യകേരളം വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ഓഗസ്റ്റ് 6 വൈകിട്ട് 4 മണിക്ക് മുമ്പായി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
അപേക്ഷ യാതൊരു കാരണവശാലും ഓഫീസില്‍ നേരിട്ട് സ്വീകരിക്കുന്നതല്ല. വൈകി വരുന്ന അപേക്ഷകള്‍ നിരുപാധികം നിരസിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍- 04862 232221, 8075748476