നാട്ടുവാര്‍ത്തകള്‍
പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ വാങ്ങി ഭീഷണി; യുവാവ് കുമളി പോലീസ് പിടിയിൽ


കുമളി : പെൺകുട്ടികളുമായി ഫോണിലൂടെ സൗഹൃദമുണ്ടാക്കി അവരിൽനിന്ന് നഗ്നചിത്രങ്ങൾ വാങ്ങി ഭീഷണിപ്പെടുത്തുന്ന സംഘത്തിലെ യുവാവ് പിടിയിൽ. കോഴിക്കോട് ചുങ്കം രാമൻകുളങ്ങര മുഹമ്മദ് ആസിലി(21)നെയാണ് കുമളി പോലീസ് പിടികൂടിയത്.
കുമളി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ, മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതി കോഴിക്കോട് ഉണ്ടെന്നറിഞ്ഞതോടെ കുമളി സി.ഐ. ജോബിൻ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം അവിടെയെത്തി. ജോലി ചെയ്തിരുന്ന കോഴിക്കടയിൽനിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.