Idukki വാര്‍ത്തകള്‍
കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിൻ്റെ അറുപതാം വാർഷികത്തിൻ്റെ ഭാഗമായ ജില്ലാതല ആഘോഷം കട്ടപ്പനയിൽ നടന്നു

എഴുത്തുകാരൻ ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഷാജി ചിത്ര അദ്ധ്യക്ഷം വഹിച്ചു.
ആദ്യകാല ഫിലിം സൊസൈറ്റി പ്രവർത്തകരായ എം.എസ്.തങ്കപ്പൻ, ടി.ടി.തോമസ്, ജോൺ ഗ്ലാൻസ്, മാത്യു ജോർജ്, ജോയി പൊരുന്നോലി, ടോമി സ്വപ്ന, കെ.ജെ. മാത്യു കിഴക്കേമുറി എന്നിവർക്ക് ഫിലിം സൊസൈറ്റി കൂട്ടായ്മയുടെ ഉപഹാരം നൽകി ആദരിച്ചു.
ഇ ജെ. ജോസഫ് രചിച്ച് ദർശന അവതരിപ്പിച്ച ഡോക്യുഫിക്ഷൻ
നാടകമായ തോറ്റവരുടെ യുദ്ധങ്ങളുടെ പുസ്തരൂപം സംവിധായകൻ നരിപ്പറ്റ രാജു അഭിനേത്രി ജയകുറുപ്പിന് നൽകി പ്രകാശിപ്പിച്ചു. എസ്. ജോതിസ്സ് പുസ്തകം പരിയയപ്പെടുത്തി.
ഡോ. അംനസ് ബേബി, അന്തരിച്ച സംവിധായകൻ ഷാജി എൻ കരുൺ അനുസ്മരണ പ്രഭാഷണം നടത്തി. എം.എ.അഗസ്റ്റിൻ, ജയരാജ്, ജോസഫ് മണക്കാട്ട്, അഡ്വ. വി.എസ്.ദിപു, മാത്യു ജോർജ്, പ്രിൻസ് ഓവേലിൽ, മാത്യു കിഴക്കേമുറി, ടി.ടി.തോമസ്, എം.സി.ബോബൻ എന്നിവർ സംസാരിച്ചു.













































































