Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
ഏകദിന സത്യാഗ്രഹം
കട്ടപ്പന: CHR മേഖലയിലെ പട്ടയ വിതരണം തടയുകയും സങ്കീർണമാക്കുകയും ചെയ്ത സുപ്രീം കോടതി വിധിയ്ക്ക് കരണമായ സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 30 ബുധനാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4 വരെ തോപ്രാംകുടി ടൗണിൽ ഏകദിന സത്യാഗ്രഹ സമരം നടത്തുമെന്ന് യൂത്ത് കോൺഗ്രസ് ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു. ഇടുക്കി താലൂക്കിലെ കാഞ്ചിയാർ,കട്ടപ്പന , വാത്തികുടി, കൊന്നത്തടി വില്ലേജുകളാണ് CHR പരിധിയിൽ ഉൾപ്പെടുന്നത്.