Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ന്യൂനപക്ഷകമ്മീഷൻ ജില്ലാതല സിറ്റിംഗ് നടന്നു



സംസ്ഥാന ന്യൂനപക്ഷകമ്മീഷൻ ഇടുക്കി ജില്ലാതല സിറ്റിംഗ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു.
കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് ഹർജികൾ പരിഗണിച്ചു. തലമുറകളായി അധിവസിച്ചുവരുന്ന ഭൂമിക്ക് റവന്യൂഅധികൃതർ പട്ടയം നൽകുന്നില്ലെന്ന മൂന്നാർ സ്വദേശിനിയുടെ പരാതിയിൽ കമ്മീഷൻ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയിരുന്നു. പട്ടയം നൽകുന്നതിനാവശ്യമായ നടപടികൾ സ്വീകരക്കാമെന്ന കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ അവസാനിപ്പിച്ച് കമ്മീഷൻ ഉത്തരവായി.

സിവിൽ കോടതിയിൽ കേസ് നടന്നുവരുന്ന വസ്തുവിൽ അതിക്രമിച്ചു കയറുന്നത് തടയണമെന്നാവശ്യപ്പെട്ട് പോലീസ് അധികൃതർക്ക് നൽകിയ പരാതിയിൽ നടപടി സ്വീകരിക്കുന്നില്ലെനന്നായിരുന്നു ഉടുമ്പന്നൂർ സ്വദേശിയുടെ പരാതി. കേസ് നിലനിൽക്കുന്ന ഭൂമിയിൽ അതിക്രമിച്ചു കടക്കുന്നവർക്കെതിര നടപടി സ്വീകരിക്കുവാൻ കരിമണ്ണൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് കമീഷൻ നിർദേശം നൽകി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!