മേട്രൺ കം റസിഡന്റ് ട്യൂട്ടർ നിയമനം
പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ, ഇടുക്കി ജില്ലയിൽ അഴുത (ആണ്1, പെണ് 1 ), ഇളംദേശം (ആണ്1, പെണ് 1 ), ദേവികുളം (പെണ് 1), കട്ടപ്പന (പെണ് 1), നെടുംങ്കണ്ടം (പെണ് 1), എന്നീ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലെ പരിധിയിൽ പ്രവർത്തിക്കുന്ന പ്രീ-മെട്രിക് ഹോസ്റ്റലുകളിൽ വിദ്യാർഥിനികളുടെ രാത്രികാല പഠനത്തിന് മേൽനോട്ടം വഹിക്കുന്നതിന് മേട്രൺ കം റസിഡന്റ് ട്യൂട്ടർമാരെ ഈ അധ്യയനവർഷം കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അർഹരായ പട്ടികജാതി യുവതികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗക്കാർക്ക് മുൻഗണന.
അപേക്ഷകർ ബിരുദവും ബി.എഡും ഉളളവരായിരിക്കണം. . നിയമിക്കപ്പെടുന്നവരുടെ പ്രവർത്തി സമയം വൈകിട്ട് 4 മണി മുതൽ പിറ്റേന്ന് രാവിലെ 8 മണി വരെയായിരിക്കും. പ്രതിമാസം ₹12,000/- രൂപ ഹോണറേറിയം വ്യവസ്ഥയിൽ 2025 മാർച്ച് 31 വരെയാണ് താത്ക്കാലിക നിയമനം. താത്പ്പര്യമുളളവർ ഒക്ടോബർ 11 നു മുമ്പ് വിദ്യാഭ്യാസ യോഗ്യതകളുടെയും, ജാതി സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതം അഴുത, ഇളംദേശം, ദേവികുളം, കട്ടപ്പന, നെടുംങ്കണ്ടം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ അപേക്ഷ നേരിട്ട് സമർപ്പിക്കേണ്ടതാണ്.മുൽപ് വിജ്ഞാപന പ്രകാരം അപേക്ഷ സമർപ്പിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് 0486-2296297 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ ബന്ധപ്പെടാവുന്നതാണ്.