Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഭൂമിയാങ്കുളം കേശമണി റോഡിൻ്റെ നിർമ്മാണ പ്രവൃത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം: മന്ത്രി റോഷി അഗസ്റ്റിൻ

ഭൂമിയാങ്കുളം കേശമണി റോഡിൻ്റെ നിർമ്മാണ പ്രവൃത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കരാറുകാർക്ക് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർദ്ദേശം നൽകി. റോഡ് പണി അനന്തമായി നീളുന്ന സാഹചര്യത്തിൽ കളക്ടറുടെ ചേംബറിൽ വിളിച്ച് ചേർത്ത യോഗത്തിലാണ് നിർദ്ദേശം. കരാർ കാലാവധിക്ക് മുൻപ് പണി തീർക്കണം. യോഗത്തിൽ എം എം മണി എം എൽ എ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി ബിനു, ജില്ലാകളക്ടർ വി വിഘ്നേശ്വരി, എഡിഎം ഷൈജു പി ജേക്കബ്ബ് എന്നിവർ പങ്കെടുത്തു.



































































































































