Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ലോക ഫാർമസിസ്റ്റ് ദിനത്തോടനുബന്ധിച്ച് കട്ടപ്പന സെൻ്റ് ജോൺസ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസിൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

ലോക ഫാർമസിസ്റ്റ് ദിനത്തോടനുബന്ധിച്ച് കട്ടപ്പന സെൻ്റ് ജോൺസ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസിൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
കട്ടപ്പന ടൗണിലേക്ക് നടത്തിയ റാലിയും ഫ്ലാഷ് മോബും ഏറെ ശ്രദ്ധേയമായി.
ലോക ഫാർമസിസ്റ്റ് ദിനത്തോടനുബന്ധിച്ച്
കോളേജ് ഓഡിറ്റോറിയത്തിൽ കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ നടത്തി.
സെന്റ് ജോൺസ് ഹോസ്പിറ്റൽ ഡയറക്‌ടർ ബ്രദർ ബൈജു വാലുപറമ്പിൽ ഫ്‌ളാഗ് ഓഫ് ചെയ്തു. ഇതിനോടനുബന്ധമായി കട്ടപ്പന ടൗണിലേക്ക് നടത്തിയ റാലിയും ഫ്ലാഷ് മോബും ഏറെ ശ്രദ്ധേയമായി.
പരിപാടികൾക്ക് പ്രിൻസിപ്പൽ ഡോ ആർ രാജ പാണ്ഡി , വൈസ് പ്രിൻസിപ്പൽ ശ്രീകാന്ത് തുടങ്ങിയവർ നേതൃത്വം നൽകി









































































