Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
കിഴക്കിന്റെ വെനീസിൽനിന്നും സഹ്യന്റെ മടിതട്ടിലൂടെ മുന്തിരി പാടങ്ങളുടെ നാടായ കമ്പത്തേക്ക് നാളെ മുതൽ പുതിയ കെ എസ് ആർ ടി സി സർവ്വീസ് ആരംഭിക്കുന്നു
ആലപ്പുഴയിൽ നിന്നും വാഗമൺ വഴി കമ്പത്തേക്ക് പുതിയ സർവ്വീസ് ആരംഭിക്കുന്നു. രാവിലെ 6:15 ന് ആലപ്പുഴയിൽ നിന്നും ആരംഭിച്ച് 7:35 കോട്ടയം, 8:35 പാലാ, 9:00 ഈരാറ്റുപേട്ട, 10:00 വാഗമൺ, 10:35 ഏലപ്പാറ, 12:00 കട്ടപ്പന 2:00 ന് കമ്പത്ത് എത്തും.
പ്രധാന വിനോദ സഞ്ചാരങ്ങളായ ആലപ്പുഴ, വാഗമൺ, അയ്യൻകോവിൽ തൂക്കുപാലം, അഞ്ചുരുളിയും, കമ്പം മുന്തിരി പാടവും, പ്രധാന തീർത്ഥാടന കേന്ദ്രങ്ങളായ ഭരണങ്ങാനം, അരുവിത്തുറ, വാഗമൺ കുരിശുമല എന്നിവയെയും ബന്ധിപ്പിക്കുന്ന സർവീസ് കൂടിയാണിത്.