നാട്ടുവാര്‍ത്തകള്‍
പുളിയൻമലയിലെ കൊടുംവളവുകളിൽ സ്ഥാപിച്ച: സംരക്ഷണവേലി നിർമാണത്തിൽ അപാകം
കട്ടപ്പന : തൊടുപുഴ-പുളിയൻമല സംസ്ഥാനപാതയിലെ കൊടുംവളവുകളിൽ സ്ഥാപിച്ച ഇരുമ്പുസംരക്ഷണവേലി (ക്രാഷ് ബാരിയർ) നിർമാണത്തിൽ അപാകമെന്ന് പരാതി. ബന്ധിപ്പിച്ചിരിക്കുന്ന കാലുകൾ കോൺക്രീറ്റിട്ട് ഉറപ്പിക്കാത്തതിനാൽ ചെറിയ സ്പർശനമുണ്ടായാലും വേലി ഒന്നാകെ ഇളകുന്ന അവസ്ഥയിലാണ്. പുളിയൻമലയ്ക്കുസമീപം കൊടുംവളവുകളിലാണ് രണ്ടാഴ്ച മുൻപ് സംരക്ഷണവേലി സ്ഥാപിച്ചത്. എന്നാൽ, ചെറുവാഹനങ്ങൾക്കുപോലും സംരക്ഷണം കിട്ടാത്തവിധം ബലക്ഷയമാണ് വേലിക്കുള്ളത്. നിർമാണത്തിലെ അപാകം പൊതുമരാമത്തുവകുപ്പ് അധികൃതരെ
അറിയിച്ചെങ്കിലും സംരക്ഷണവേലി ബലപ്പെടുത്താൻ ഒരു നടപടിയും സ്വീകരിച്ചില്ല.