Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വാടകയ്ക്ക് നല്കിയ ജനറേറ്റര്‍ കരാര്‍ കാലാവധി അവസാനിച്ചതോടെ തിരികെ ആവശ്യപ്പെട്ട ജീവനക്കാരനെ മര്‍ദിച്ചതായി പരാതി
സ്വകാര്യ കമ്പനിയുടെ ജില്ലാ ടെക്നിക്കല്‍ മാനേജരായ എറണാകുളം ആനിക്കാട് ഇല്ലത്തുതണ്ടേല് പ്രതീഷി(38) നാണ് ഞായറാഴ്ച മര്‍ദനമേറ്റത്.
ഇദ്ദേഹത്തിന്റെ പരാതിയില്‍ വെള്ളയാംകുടി നെല്ലിത്താനത്ത് ലെജുവിനെതിരെ കട്ടപ്പന പൊലീസ് കേസെടുത്തു.
പ്രതീഷ് ജോലി ചെയ്യുന്ന കമ്പനിയുമായുള്ള ലെജുവിന്റെ സ്ഥാപനത്തിന്റെ കരാര്‍ ജൂലൈയില്‍ അവസാനിച്ചിരുന്നു.
ജനറേറ്റര്‍ തിരികെ ആവശ്യപ്പെട്ടതോടെയാണ് കൈയേറ്റം ചെയ്തത്. വണ്ടിയുടെ വാതില്‍ ദേഹത്ത് ഇടിപ്പിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തതായി പ്രതീഷ് ആരോപിച്ചു.