Idukki വാര്‍ത്തകള്‍
വെങ്കലം മെഡൽ ജേതാവിനെ ആദരിക്കും

ചെന്നൈയിൽ നടന്ന ജൂനിയർ ഗെയിംസ് ചാമ്പ്യൻഷിപ്പിൽ ഹൈജമ്പിൽ ഇന്ത്യയ്ക്ക് വേണ്ടി 2. 03മീറ്റർ ഉയരത്തിൽ ചാടി വെങ്കല മെഡൽ കരസ്ഥമാക്കിയ മുരിക്കും വയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം വർഷ വിഎച്ച്എസ്ഇ വിദ്യാർത്ഥി ജുവൽ തോമസിനെയും,ഹൈറേഞ്ച് സ്പോർട്സ് അക്കാഡമി കോച്ച് സന്തോഷ് ജോർജിനെയും, പി ടി എ യുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 3 ന് രാവിലെ 10 മണിയ്ക്ക് ആദരിക്കും.
പിടിഎ പ്രസിഡൻ്റ് കെ റ്റി സനിൽ അധ്യക്ഷത വഹിക്കും. പൂഞ്ഞാർ എം എൽ എ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ സാഫ് ഗെം യിസ് ജേതാവിനെ ആദരിക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ശുഭേഷ് സുധാകരൻ മുഖ്യപ്രഭാഷണം നടത്തും.









































































