മുളകുപൊടിയെറിഞ്ഞ് ലക്ഷങ്ങൾ തട്ടിയെന്നത് വീട്ടമ്മയുടെ വ്യാജ പരാതി;കള്ളക്കഥ പൊളിച്ചടുക്കി പോലീസ്
രണ്ട് യുവാക്കൾ വീട്ടിൽ അതിക്രമിച്ച് കയറുകയും തൻ്റെ മുഖത്തും വീടിനകത്തും മുളകുപൊടി എറിഞ്ഞ് വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 18 ലക്ഷം രൂപ കവർന്നുവെന്ന വീട്ടമ്മയുടെ പരാതി വ്യാജമെന്ന് പോലീസ്. കോമ്പയാർ സ്വദേശിനിയായ വീട്ടമ്മയുടെ വ്യാജപരാതിയാണ് പോലീസ് പൊളിച്ചടുക്കിയത്. അന്വേഷണത്തിൽ ഓണച്ചിട്ടി നടത്തിയ ഇനത്തിൽ നെടുങ്കണ്ടത്തും പരിസരപ്രദേശങ്ങളിലുമുള്ളവർക്ക് നൽകാനുണ്ടായിരുന്ന തുക കൃത്യസമയത്ത് നൽകാൻ സാധിക്കാതെവന്നതോടെ കള്ളന്മാർ പണം മോഷ്ടിച്ചതായി കഥ മെനഞ്ഞുണ്ടാക്കിയതാണെന്ന് തെളിഞ്ഞു. ജില്ലാ പോലീസ് മേധാവി ടി.കെ വിഷ്ണു പ്രദീപിന്റെ നിർദേശാനുസരണം കട്ടപ്പന ഡി.വൈ.എസ്.പി
വി.എ നിഷാദ്മോന്റെ നേതൃത്വത്തിൽ നെടുങ്കണ്ടം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജർലിൻ വി.സ്കറിയ, നെടുങ്കണ്ടം എസ്.ഐ ജയകൃഷ്ണൻനായർ എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് വീട്ടമ്മയുടെ പരാതി വ്യാജമാണെന്ന് കണ്ടെത്തിയത്.