പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
ക്യാൻസറും നിരവധി രോഗങ്ങളുംബാധിച്ച വീട്ടമ്മ ചികിൽസാ സഹായം തേടുന്നു.
മുള്ളരിക്കുടി – കൊന്നത്തടി പഞ്ചായത്തിലെ മുള്ളരിക്കുടിയിലെ അനാഥയായ വീട്ടമ്മ ചികിൽസാ സഹായം തേടുന്നു. മുതുപ്ലാക്കൽ പെണ്ണമ്മ ജോണാണ് ദുരിതങ്ങൾക്കു നടുവിൽ മറ്റുള്ളവരുടെ കാരുണ്യം തേടുന്നത്. മാനസീക രോഗിയായ മകൻ മാത്രമാണ് ഇപ്പോൾ ഈ അമ്മക്ക് ഒപ്പമുള്ളത്. ക്യാൻസറിനൊപ്പം ഹൃദ്രോഗവും പിടിപെട്ട അമ്മ മറ്റുള്ളവരുടെ കാരുണ്യം കൊണ്ടാണിപ്പോൾ ജീവിക്കുന്നത്. ഇതിനിടെ ഒരു
കൈ ഒടിയുകയും ചെയ്തു. ചികിൽസക്കും ഭക്ഷണത്തിനും വകയില്ലാതെ ഈ അമ്മ വിഷമിക്കുകയാണ്.
കൊന്നത്തടി ഗ്രാമപഞ്ചായത്തു പ്രസിഡൻ്റ് രമ്യ റെനീഷ് വൈസ് പ്രസിഡന്റ് ടി.പി മൽക്ക എന്നിവർ വീട്ടമ്മക്കരികിലെത്തി ദുരിതാവസ്ഥ നേരിൽ കണ്ടു. പെണ്ണമ്മയുടെ ചികിൽസക്കായി സന്മസുള്ളവരുടെ സഹായം അഭ്യർത്ഥിച്ചു.
വീട്ടമ്മയുടെ ചികിൽസാ സഹായനിധി
Ac No 67216173187
IFSC SBIN0070514
SBI Parathodu