Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
മനുഷ്യ-വന്യജീവി സംഘർഷം: ജില്ലാതലയോഗം
മനുഷ്യ-വന്യജീവി സംഘർഷ പശ്ചാത്തലത്തിൽ രൂപീകരിച്ചിട്ടുള്ള ഇടുക്കി ജില്ലാതല കോ-ഓർഡിനേഷൻ കമ്മിറ്റി യോഗം ജില്ലാ കളക്ടറുടെ ചേംബറിൽ നടന്നു. ജില്ലാകളക്ടർ വി വിഘ്നേശ്വരി അധ്യക്ഷത വഹിച്ചു. ജില്ലയിലെ ഡിവിഷൻ തല വനം വകുപ്പ് മേധാവികളും, വിവിധ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു .
മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ടുള്ള ആന ശല്യം, എസ്റ്റേറ്റ് മേഖലകളിലെ പുലി, കടുവ എന്നീ മൃഗങ്ങളുടെ ശല്യം, വനാതിർത്തി പങ്കിടുന്ന കൃഷിയിടങ്ങളിൽ തൂക്കുവേലി സ്ഥാപിക്കൽ, ട്രഞ്ച് നിർമ്മിക്കൽ. നഷ്ടപരിഹാരം വേഗത്തിലാക്കൽ തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു.