Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വീട്ടിൽ കയറി വയോധികയെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി സ്വർണ്ണമാല കവർന്ന പ്രതി പിടിയിൽ

വീട്ടിൽ കയറി വയോധികയെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി സ്വർണ്ണമാല കവർന്ന പ്രതി പിടിയിൽ. ഇടുക്കി കൂട്ടാർ സ്വദേശി പുതുപ്പറമ്പിൽ മനു ആണ് അറസ്റ്റിലായത്. ഇയാളുടെ പ്രദേശവാസിയായ വയോധികയുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് ഒന്നര പവൻ തൂക്കം വരുന്ന മാല അപഹരിച്ചത്.
ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. കൂട്ടാർ കട്ടേക്കാനം ഭാഗത്ത് തനിച്ചു താമസിക്കുന്ന കാരണശേരിൽ ഇന്ദിരയുടെ വീട്ടിലെത്തിയ പ്രതി കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം അലമാരയിൽ സൂക്ഷിച്ചിരുന്ന ഒന്നര പവന്റെ മാലയുമായി കടന്നു കളയുകയായിരുന്നു. പ്രദേശവാസിയായ പ്രതിയെ തിരിച്ചറിഞ്ഞതോടെ നാട്ടുകാർ ചേർന്ന് തിരിച്ചു നടത്തിയെങ്കിലും കണ്ടെത്താനായില്ല. കമ്പംമെട്ട് സ്റ്റേഷനിൽ നിന്നും വിവരം കൈമാറിയതനുസരിച്ച് ഉടുമ്പൻചോല പൊലീസ് ചെമ്മണ്ണാറിൽ നിന്നും പിടികൂടുകയായിരുന്നു
















































































































